പലഹാരത്തിനും പ്രഭാതഭക്ഷണത്തിനും അനുയോജ്യം ഈ ഉണ്ട
Jan 5, 2026, 18:05 IST
ചേരുവകൾ
അരി- 1 കപ്പ്
തേങ്ങ- 3/4 കപ്പ്
ശർക്കര- 1/2 കപ്പ്
ഏലയ്ക്ക- 2
ജീരകം- 1/2 ടീസ്പൂൺ
പഴം
തയ്യാറാക്കുന്ന വിധം
മട്ട അരി ഒരു കപ്പ് നന്നായി കഴുകി വൃത്തിയാക്കിയെടുക്കാം.
ഒരു പാൻ അടുപ്പിൽ വെച്ച് കഴുകിയ അരി ചേർത്ത് വറുത്തെടുക്കാം.
വറുത്തെടുത്ത അരിയിലേയ്ക്ക് രണ്ട് ഏലയ്ക്കയും, അര ടീസ്പൂൺ ജീരകവും ചേർത്ത് പൊടിക്കാം.
ഇതിലേയ്ക്ക് തേങ്ങ ചിരകിയതും അര കപ്പ് ശർക്കരയും ചേർത്തിളക്കാം.
നന്നായി പഴുത്ത പഴം അരിഞ്ഞു ചേർത്ത് കഴിച്ചു നോക്കൂ.
.jpg)


