ലഘുഭക്ഷണമല്ല, ലഘുവായ ഔഷധം: അവിൽ ശരീരത്തിന് എങ്ങനെ ഗുണകരമാകുന്നു?
കേരളീയരുടെ ഭക്ഷണശീലങ്ങളിൽ ഏറെ പരിചിതമായ ഒന്നാണ് അവിൽ. രുചികരവും തയ്യാറാക്കാൻ എളുപ്പവുമായ അവിൽ, ആരോഗ്യപരമായ ഗുണങ്ങളാലും ശ്രദ്ധേയമാണ്. എളുപ്പത്തിൽ ദഹിക്കുകയും ശരീരത്തിന് വേഗത്തിൽ ഊർജം നൽകുകയും ചെയ്യുന്ന അവിൽ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകും. അവയിൽ പ്രധാനപ്പെട്ടവ എന്തൊക്കെയാണെന്ന് നോക്കാം.
1.ഗ്യാസ്ട്രബിൾ, വയറുവേദന, നെഞ്ചിച്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്കും പ്രായമായവർക്കും കഴിക്കാൻ പറ്റിയ ഏറ്റവും മികച്ച
ലഘുഭക്ഷണമാണിത്
2. അവിലിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഫൈബർ (നാരുകൾ) രക്തത്തിലേക്ക് ഗ്ലൂക്കോസ് കലരുന്നത് സാവധാനത്തിലാക്കുന്നു
3. തവിടുള്ള ചുവന്ന അവിൽ (Red Poha) പ്രമേഹ രോഗികൾക്ക് കൂടുതൽ ഗുണം ചെയ്യും
4. അവിലിൽ കലോറി വളരെ കുറവാണ്, എന്നാൽ നാരുകൾ കൂടുതലുമാണ്. അതുകൊണ്ട് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രഭാതഭക്ഷണമായോ വൈകുന്നേരത്തെ പലഹാരമായോ അവിൽ തിരഞ്ഞെടുക്കാം
5.അവിലിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്
6. കാർബോഹൈഡ്രേറ്റിന്റെ സ്രോതസ്സാണ് അവിൽ.
7. അവിലിൽ വിറ്റാമിൻ ബി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാനും ഓർമ്മശക്തി
വർദ്ധിപ്പിക്കാനും നാഡീവ്യൂഹത്തിന്റെ ആരോഗ്യത്തിനും സഹായിക്കും
.jpg)

