അവൽ വിളയിച്ചത് തയ്യാറാക്കിയാലോ

അവൽ വിളയിച്ചത് തയ്യാറാക്കിയാലോ
What if the aval is prepared?
What if the aval is prepared?

ചേരുവകൾ
1. അവൽ - 1 1/2 കപ്പ്
2. ശർക്കര - 1 കപ്പ്
3. തേങ്ങ ചിരകിയത് - 1 കപ്പ്
4. വെള്ളം - 1 കപ്പ്
5. നെയ്യ് - 1 ടേബിൾസ്പൂൺ
6. എള്ള് - 2 ടീസ്പൂൺ
7. ഏലയ്ക്ക പൊടിച്ചത് - 1/4 ടീസ്പൂൺ

പാചകം ചെയ്യുന്ന രീതി
1. ശർക്കര വെള്ളം ചേർത്ത് പാനിയാക്കുക
2. ഒരു നൂൽ പരുവം ആകുമ്പോൾ അരിച്ച് ഒരു പാനിലേക്ക് മാറ്റുക
3. അതിലേക്ക് ചിരകിയ തേങ്ങ ചേർത്ത് നന്നായി മിക്സ് ചെയ്യുക
4. ഏലയ്ക്ക പൊടിച്ചത് കൂടി ചേർത്ത് കൊടുക്കുക
5. അതിലേക്ക് അവൽ കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക
6. ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ എള്ള് ചേർത്ത് വഴറ്റിയെടുക്കുക
7. അവൽ മിക്സിലേയ്ക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക

tRootC1469263">

Tags