കിടിലന്‍ രുചിയില്‍ അവല്‍ ഉപ്പുമാവ്

aval uppumav
aval uppumav
ചേരുവകള്‍
അവല്‍ – 2 കപ്പ്
സവാള – 1 (നീളത്തില്‍ ചെറുതായി അരിഞ്ഞത്)
കറിവേപ്പില – ഒരു തണ്ട്
കപ്പലണ്ടി – ഒരു പിടിl
പച്ചമുളക് -2
കടുക് -1 ടീ സ്പൂണ്‍
കടല പരിപ്പ് – 1 ടീ സ്പൂണ്‍
ജീരകം – ഒരു നുള്ള്
മഞ്ഞള്‍പൊടി -ഒരു നുള്ള്
കായം – ഒരു നുള്ള്
ഉപ്പ് -ആവശ്യത്തിന്
എണ്ണ – 1 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന രീതി
രണ്ട് കപ്പ് അവലിന് ഒരു കപ്പ് വെള്ളം എന്ന രീതിയില്‍ കണക്കാക്കി അവല്‍ നനച്ചു വെക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ,ജീരകം ഇവ പൊട്ടിക്കുക. കറിവേപ്പിലയും ചേര്‍ക്കുക.
ശേഷം ഇതിലേയ്ക്ക് കടല പരിപ്പ്,കപ്പലണ്ടി എന്നിവ നന്നായി വറുത്തെടുക്കുക.
മഞ്ഞള്‍ പൊടിയും ,കായവും ചേര്‍ത്ത് അതിലേക്ക് ഉള്ളിയും പച്ചമുളകും ഇട്ട് വഴറ്റുക.
ആവശ്യത്തിന് ഉപ്പ് ചേര്‍ക്കണം. അതിലേക്ക് നനച്ച അവല്‍ ഇതിലേയ്ക്ക് ചേര്‍ത്തിളക്കി വേവിക്കുക

Tags