കുട്ടികൾക്ക് അവൽ ഇങ്ങനെ ഉണ്ടാക്കി നൽകൂ
Aug 27, 2024, 15:30 IST
ചേരുവകൾ
അവൽ - 500 ഗ്രാം
ശർക്കര - 750 ഗ്രാം (ഒരു കപ്പ് വെള്ളത്തിൽ ഉരുക്കിയത്)
നെയ്യ് - 2 ടേബിൾസ്പൂൺ
തേങ്ങ ചിരകിയത് - 2 കപ്പ് പാളയംകോടൻ പഴം - 500 ഗ്രാം ഏലക്കായയും ചുക്കും
പൊടിച്ചത് - 1ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ അവലെടുത്ത് അതിലേക്ക് ശർക്കര ഉരുക്കിയതും (ശർക്കരപ്പാനിക്ക് ചെറിയ ചൂട് വേണം) നെയ്യും ചേർത്ത് ഇളക്കി എടുക്കാം. ഇതിലേക്ക് ഇനി തേങ്ങ ചിരകിയതും പഴം ചെറുതായി നുറുക്കിയതും ഏലക്കായയും ചുക്കും പൊടിച്ചതും ചേർത്ത് നന്നായി ഇളക്കി അരമണിക്കൂർ മാറ്റിവയ്ക്കാം. അവൽ നനച്ചത് തയാറായിക്കഴിഞ്ഞു.