കടകളിൽ കിട്ടുന്ന അതേ രുചിയിൽ വീട്ടിലുണ്ടാക്കാം സ്പെഷ്യൽ അവിൽ മിൽക്ക്
Sep 30, 2026, 13:20 IST
ആവശ്യമായ സാധനങ്ങൾ
അവിൽ – ½ കപ്പ്
തണുത്ത പാൽ – 2 കപ്പ്
പഞ്ചസാര – 3–4 ടേബിൾസ്പൂൺ
പഴം – 1 എണ്ണം
കശുവണ്ടി – 2 ടേബിൾസ്പൂൺ
ബദാം – 1 ടേബിൾസ്പൂൺ
മുന്തിരി – 1 ടേബിൾസ്പൂൺ
ഏലക്കാപ്പൊടി – ¼ ടീസ്പൂൺ
ഐസ്ക്രീം – 2 സ്കൂപ്പ്
തേൻ – 1 ടേബിൾസ്പൂൺ (ആവശ്യമെങ്കിൽ)
തയ്യാറാക്കുന്ന വിധം
അവിൽ ഒരു പാനിൽ ചെറിയ തീയിൽ 2–3 മിനിറ്റ് ഒന്ന് വറുത്തെടുക്കുക. നിറം മാറേണ്ടതില്ല.
ഒരു ഗ്ലാസിൽ ആദ്യം കുറച്ച് അവിൽ ഇടുക.
അതിന് മുകളിൽ പഴം ചെറുതായി അരിഞ്ഞത്, കശുവണ്ടി, ബദാം, മുന്തിരി എന്നിവ ചേർക്കുക.
പഞ്ചസാര ചേർത്ത തണുത്ത പാൽ ഒഴിക്കുക.
ഏലക്കാപ്പൊടി ചേർത്ത് നന്നായി ഇളക്കുക.
മുകളിൽ ഒരു സ്കൂപ്പ് ഐസ്ക്രീം വയ്ക്കുക.
കുറച്ച് അവിലും ഡ്രൈ ഫ്രൂട്ട്സും മുകളിൽ വിതറി തണുപ്പോടെ വിളമ്പാം.
.jpg)

