ചൂടുള്ള വെയിലത്ത് തണുപ്പിക്കാൻ ഒരു കിടിലൻ അവില്‍ മില്‍ക്ക്
ചേരുവകൾ
അവിൽ – 1 കപ്പ്
തണുത്ത പാൽ – 2 കപ്പ്
പഞ്ചസാര – 3–4 ടേബിൾസ്പൂൺ
പഴം – 1 എണ്ണം
പാൽപ്പൊടി – 2 ടേബിൾസ്പൂൺ
ഏലക്കാപ്പൊടി – ¼ ടീസ്പൂൺ
കശുവണ്ടി – 2 ടേബിൾസ്പൂൺ
ബദാം – 1 ടേബിൾസ്പൂൺ
മുന്തിരി – 1 ടേബിൾസ്പൂൺ
ബൂസ്റ്റ്/കോക്കോ പൗഡർ – 1 ടേബിൾസ്പൂൺ (ഇഷ്ടമെങ്കിൽ)
ഐസ് ക്യൂബ്സ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അവിൽ ഒരു പാനിൽ 2–3 മിനിറ്റ് ചെറുതായി വറുത്തെടുക്കുക. നിറം മാറേണ്ടതില്ല.
തണുത്ത പാലിൽ പഞ്ചസാരയും പാൽപ്പൊടിയും ചേർത്ത് നന്നായി കലക്കുക.
ഒരു ഗ്ലാസിൽ ആദ്യം കുറച്ച് അവിൽ ഇടുക.
അതിന് മുകളിൽ പഴം അരിഞ്ഞത്, കശുവണ്ടി, ബദാം, മുന്തിരി എന്നിവ ചേർക്കുക.
വീണ്ടും അവിലും പഴവും ചേർത്ത് മുകളിൽ തണുത്ത പാൽ ഒഴിക്കുക.
ഏലക്കാപ്പൊടി, ബൂസ്റ്റ്/കോക്കോ പൗഡർ, ഐസ് ക്യൂബ്സ് എന്നിവ ചേർക്കുക.
മുകളിൽ കുറച്ച് കശുവണ്ടിയും ബദാമും വിതറി വിളമ്പാം.
.jpg)

