നെയ്‌ച്ചോറിനൊപ്പം അടിപൊളി കോമ്പിനേഷനാണ് ഈ വിഭവം

attirachicurry
attirachicurry

ആട്ടിറച്ചി: ഒരു കിലോ വലിയ

രണ്ട് സവാള: ചെറുതായി അരിഞ്ഞത്

തക്കാളി: ഒന്ന് ചെറുതായി അരിഞ്ഞത്

ജിഞ്ചർ ഗാർലിക് പേസ്റ്റ്: അല്പം

വെളുത്തുള്ളി: പത്ത് അല്ലിയോളം ചതച്ചത്

മഞ്ഞൾ പൊടി: അര ടേബിൾ സ്പൂൺ

മുളകുപൊടി: രണ്ട് സ്പൂൺ

മല്ലിപ്പൊടി: രണ്ട് ടേബിൾ സ്പൂൺ

ഖരംമസാല  അല്പം കസ്‌കസ് ചേർത്തത്: ഒന്നര ടേബിൾ സ്പൂൺ

ഉരുള കിഴങ്ങ്: രണ്ടെണ്ണം വലുതായി അരിഞ്ഞത്

കറപ്പയില: മൂന്നെണ്ണം

 ആട്ടിറച്ചി കറി തയ്യാറാക്കുന്ന വിധം

ഒരു പാനിൽ എണ്ണ ചൂടായ ശേഷം അതിലേക്ക് സവാളയും കറിവേപ്പിലയും ഇട്ട് ബ്രൗൺ നിറമാകുന്നതുവരെ വഴറ്റിയെടുക്കുക. ഇതിലേക്ക് ബാക്കിയുള്ള മഞ്ഞൾപ്പൊടിയും ജിഞ്ചർ ഗാർലിക് പേയ്സ്റ്റും വെളുത്തുള്ളി ചതച്ചതും ചേർത്ത് വഴറ്റുക. പിന്നീട് മല്ലിപ്പൊടിയും മുളകുപൊടിയും ചേർത്ത് ഇളക്കാം. ഇതിലേക്ക് തക്കാളിയും ഉപ്പും ചേർത്ത് ചെറുതായി ഇളക്കിശേഷം ആട്ടിറച്ചി ഇതിലേക്ക് ഇട്ട് അല്പം വെള്ളവും ചേർത്ത് വേവിക്കുക. തിളച്ചശേഷം ഒന്ന് ഇളക്കി കൊടുക്കുക. തീ കുറച്ചുവേവിക്കുന്നതാണ് നല്ലത്. ഇതിലേക്ക് കറുപ്പയിലെ ഇടുക. മുക്കാൽ ഭാഗം വേവായാൽ ഇതിലേക്ക് ഉരുളക്കിഴങ്ങ് ചേർത്തിളക്കുക. തീ നന്നായി കുറയ്ക്കുക. ഉരുളക്കിഴങ്ങും ഇറച്ചിയും നന്നായി വെന്തശേഷം വാങ്ങിവെക്കാം.

Tags

News Hub