മീൻകറി ഉണ്ടാക്കാൻ ഇനി ഇതിലും എളുപ്പവഴി വേറെയില്ല
മീൻകറി ഉണ്ടാക്കാൻ ഇനി ഇതിലും എളുപ്പവഴി വേറെയില്ല
ആവശ്യമായ സാധനങ്ങൾ
മീൻ
ചുവന്നുള്ളി- 8 എണ്ണം
തക്കാളി – 3 എണ്ണം
മുളകുപൊടി – 2 ടീസ്പൂൺ( എരുവ് കുറഞ്ഞത്)
ഇഞ്ചി – ചെറിയ കഷ്ണം
പുളി – ഒരു നെല്ലിക്ക വലുപ്പത്തിൽ
എണ്ണ
ഉപ്പ്
കറിവേപ്പില
ഉണ്ടാക്കുന്ന വിധം
ആദ്യം ഒരു പാത്രം എടുത്ത് വെള്ളം തിളപ്പിക്കുക. അതിലേക്ക് തക്കാളി ചേർക്കുക. തക്കാളി വെന്ത ശേഷം പുറത്തെടുത്തു തൊലികളഞ്ഞെടുക്കുക. ഈ തക്കാളിയും ഉള്ളിയും ഒരു കഷ്ണം ഇഞ്ചിയും രണ്ടു സ്പൂൺ കാശ്മീരി മുളകുപൊടിയും മിക്സിയിൽ ഇട്ട് വെള്ളം ചേർത്ത് അരച്ചെടുക്കുക. ഇനി ഒരു ചട്ടി അടുപ്പിൽ വച്ച് ചൂടായ ശേഷം 4 ടീസ്പൂൺ എണ്ണയൊഴിച്ചു കടുക് പൊട്ടിച്ച് അതിലേക്കു അരച്ചുവച്ചിരിക്കുന്ന അരപ്പ് ചേർത്ത് നന്നായിളക്കുക. ശേഷം ആവശ്യത്തിനുള്ള വെള്ളം ചേർത്ത് തിളപ്പിച്ചെടുക്കുക. തിള വന്നുതുടങ്ങുമ്പോൾ പുളി പിഴിഞ്ഞ് ഒഴിക്കാം. ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്നുകൂടി തിളപ്പിക്കുക. തിളച്ചുവരുന്ന അരപ്പിലേക്ക് കഴുകി വൃത്തിയാക്കിയ മീൻ കൂടി ചേർത്തിളക്കി അടച്ചുവച്ച് വേവിക്കുക. മീൻകറി പാകമായി വരുമ്പോൾ അര ടീസ്പൂൺ ഉലുവപ്പൊടിയും ഒരു പിടി കറിവേപ്പിലയും കുറച്ചു പച്ചവെളിച്ചെണ്ണയും ചേർത്ത് വാങ്ങി വയ്ക്കാവുന്നതാണ്. കിടിലൻ രുചിയിൽ മീൻ കറി റെഡി. ചോറിനൊപ്പം ഈ മീൻകറി മാത്രം മതി ആവോളം കഴിക്കാൻ.
.jpg)


