കൂവ്വപ്പൊടി നമ്മളുദ്ദേശിച്ച ആളല്ല! 5 മിനിറ്റിൽ ഒരു കിടിലൻ കൂവ്വപ്പൊടി ഡ്രിങ്ക്

arrowroot powder drink

ആവശ്യമായ ചേരുവകൾ

കൂവപ്പൊടി (മഞ്ഞ /വെള്ള ) 2 ടേബിൾ സ്പൂൺ
വെള്ളം 2 cup
പഞ്ചസാര ആവശ്യത്തിന്
പാൽ ആവശ്യത്തിന്
സബ്ജ സീഡ് (കറുത്ത കസ്കസ് )
വാനില എസ്സെൻസ്‌ 1/4 tsp

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് കൂവപ്പൊടിയും വെള്ളവും ഇട്ട് കലക്കി സ്ററൗവിൽ വെച്ചു ഇളക്കിക്കൊണ്ട് തിളപ്പിച്ചു കുറുക്കിയെടുക്കുക. ചൂടാറി വന്നതിനു ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് പാലും പഞ്ചസാരയും ചേർത്തു അടിച്ചെടുക്കുക. ശേഷം ബൗളിലേക്ക് ഒഴിച്ച് സബ്ജ സീഡും വാനില എസ്സെൻസും തണുപ്പിന് വേണ്ടി ഐസ്‌ക്യൂബും ചേർത്തു ഇളക്കി ഗ്ലാസ്സിലൊഴിച്ചു കുടിക്കാം.

Tags