തയാറാക്കാം അരിപ്പായസം

google news
aripayasam

ചേരുവകൾ

'•ജീരകശാല അരി – അര കപ്പ്
•പാൽ – 6 കപ്പ്
•പഞ്ചസാര – 1 കപ്പ്

തയാറാക്കുന്ന വിധം

ജീരകശാല അരി 15 മിനിറ്റ് വെള്ളത്തിൽ കുതിർത്തതിനു ശേഷം മിക്സിയുടെ ജാറിൽ പൊടിച്ചെടുക്കുക. ശേഷം ഒരു പ്രഷർ കുക്കറിൽ 1 കപ്പ് പഞ്ചസാര ഇട്ട് കാരമലൈസ് ചെയ്യുക.
കരിഞ്ഞു പോകാതെ ശ്രദ്ധിക്കണം. ഇതിലേക്കു 6 കപ്പ് പാലും നേരത്തെ പൊടിച്ച അരിയും കൂടി ചേർത്തു കട്ടയില്ലാതെ ഇളക്കിയെടുക്കുക. പ്രഷർ കുക്കർ അടച്ച് 2 വിസിൽ വരുന്നതു വരെ വേവിക്കുക. അതീവ രുചിയിൽ പായസം റെഡി.

Tags