അറേബ്യൻ സ്പെഷ്യൽ ഹമൂസ് ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം
ചേരുവകൾ
കടല- 1 കപ്പ്
വെള്ളം- 2 കപ്പ്
ഉപ്പ്- 1/2 ടീസ്പൂൺ
ബേക്കിങ് സോഡ- 1/4 ടീസ്പൂൺ
എള്ള്- 3 ടേബിൾസ്പൂൺ
ഒലിവ് എണ്ണ- 3 ടേബിൾസ്പൂൺ
വെളുത്തുള്ളി- 4
ജീരകപ്പൊടി- 1/4 ടീസ്പൂൺ
നാരങ്ങ- 1
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് കടല പന്ത്രണ്ട് മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
ശേഷം അതിലേയ്ക്ക അര ടീസ്പൂൺ ഉപ്പും, കാൽ ടീസ്പൂൺ ബേക്കിങ് സോഡയും, രണ്ട് കപ്പ് വെള്ളവും ഒഴിച്ച് വേവിച്ചെടുക്കുക.
കുക്കറിലാണെങ്കിൽ ഒന്നോ രണ്ടോ വിസിൽ മതിയാകും.
വേവിച്ചെടുത്ത കടല ചൂടാറിയതിനു ശേഷം തൊലി കളഞ്ഞെടുക്കുക.
ഒരു പാൻ അടുപ്പിൽ വച്ച് മൂന്ന് ടേബിൾസ്പൂൺ വെളുത്ത എള്ള് ചേർത്ത് വറുക്കുക.
അടുപ്പിൽ നിന്ന് മാറ്റി തണുത്തതിനു ശേഷം അത് പൊടിക്കുക.
മൂന്ന് ടേബിൾസ്പൂൺ ഒലിവ് എണ്ണ ഇതിൽ ചേർത്ത് അരക്കുക.
മൂന്നോ നാലോ വെളുത്തുള്ളി അല്ലി അരിഞ്ഞത്, കാൽ ടീസ്പൂൺ ജീരകപ്പൊടി, ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ നാരങ്ങ നീരും ചേർത്ത് അരക്കുക.
വേവിച്ചെടുത്ത നിലക്കടല അതിലേക്ക് ചേർക്കുക. ഒപ്പം ആറോ ഏഴോ ഐസ് ക്യൂബ് ചേർത്ത് ഒരിക്കൽ കൂടി അരയ്ക്കുക. ക്രീമി ആയിട്ടുള്ള ഹമൂസ് റെഡി.
.jpg)

