അറേബ്യൻ നാടുകളിൽ പ്രശസ്തം; ബ്രേക്ക്ഫാസ്റ്റിന് ഇത് തയ്യാറാക്കൂ
ചേരുവകൾ
മുട്ട– 4 എണ്ണം
തക്കാളി– 5 എണ്ണം(ഇടത്തരം വലുപ്പമുള്ളത്)
സവാള– ഒരെണ്ണം ചെറുത് അരിഞ്ഞത്
ചുവന്ന ബെൽ പെപ്പർ– ഒരെണ്ണം ചെറുതായിട്ടരിഞ്ഞത്
വെളുത്തുള്ളി– 7 അല്ലി ചെറുതായിട്ടരിഞ്ഞത്
റിഫൈൻഡ് ഓയിൽ– 2 വലിയ സ്പൂൺ
മുളക്പൊടി– ഒരു ടേബിൾ സ്പൂൺ
മിക്സ് ഹെർബ്സ് (ഒറിഗാനോ, തൈം, റോസ്മേരി)– ഒരു ടേബിൾ സ്പൂൺ
ഉപ്പ്– ആവശ്യത്തിന്
ജീരകം പൊടിച്ചത്– ഒരു ടീ സ്പൂൺ
പഞ്ചസാര– ഒരു നുള്ള്
തയാറാക്കുന്ന വിധം
മിക്സിയിൽ തക്കാളി വെള്ളം ചേർക്കാതെ അടിച്ചെടുക്കുക. അടിച്ചെടുത്ത മിശ്രിതം അരിച്ചെടുക്കുക. ശേഷം മാറ്റിവയ്ക്കുക. ഒരു ഫ്രൈയിങ് പാനിൽ എണ്ണ ഒഴിക്കുക. ശേഷം സവാളയും ബെൽപെപ്പറും വെളുത്തുള്ളിയും ചേർത്ത് വഴറ്റുക. ഇവ നന്നായി വഴറ്റിയതിനു ശേഷം ഇതിലേക്ക് അരിച്ചെടുത്ത തക്കാളി മിശ്രിതം ചേർക്കുക.
നന്നായി തിളയ്ക്കുമ്പോൾ ഇതിലേക്ക് മുളക്പൊടി, മിക്സ് ഹെർബ്സ്, ഉപ്പ്, ജീരകം പൊടിച്ചത്, പഞ്ചസാര എന്നിവ ചേർക്കുക. ശേഷം ചെറുതീയിൽ രണ്ട് മിനിറ്റ് അടച്ചുവയ്ക്കുക.
രണ്ട് മിനിറ്റിനു ശേഷം നാല് മുട്ട ഒാരോന്നായി ഓംലെറ്റിനു ഒഴിക്കുന്ന രീതിയിൽ മിശ്രിതത്തിലേക്ക് ചേർക്കുക. നാല് മുട്ടയും വെന്തു കഴിയുമ്പോൾ വിളമ്പുക. ബ്രെഡ്, ബൺ എന്നിവയുടെ കൂടെ വിളമ്പുന്നതാണ് നല്ലത്.
.jpg)


