മഴക്കാലത്തും തലയില്‍ എണ്ണ എണ്ണതേക്കുന്നവരാണോ നിങ്ങള്‍?

coconut oil
coconut oil


മഴക്കാലത്ത് തലമുടിയില്‍ എണ്ണതേക്കുന്നതുകൊണ്ട് പ്രധാന പ്രശ്‌നം ഒന്നും തന്നെയില്ല, എന്നാല്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. എണ്ണ തേക്കുന്നത് തലയോട്ടിയിലെ ഈര്‍പ്പം നിലനിര്‍ത്താനും രക്തയോട്ടം കൂട്ടാനും സഹായിക്കും. ശരിയായ രീതിയില്‍ എണ്ണ തേക്കുന്നതും, ശേഷം ശുദ്ധമായ ഷാംപൂ ഉപയോഗിച്ച് കഴുകുന്നതും താരന്‍, മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

tRootC1469263">

എണ്ണ തേക്കുന്നതിന് മുമ്പ് തലയോട്ടി വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തുക. അമിതമായി എണ്ണ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ എണ്ണ തലയില്‍ പുരട്ടി മസാജ് ചെയ്യാം. അതിനു ശേഷം നേരിയ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. എണ്ണ തേച്ച മുടി ഉണങ്ഹാന്‍ കുറച്ചധികം സമയം എടുക്കും. അതിനാല്‍ തന്നെ എണ്ണ തേച്ച് കഴിഞ്ഞാല്‍ ഷാംപൂ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മഴക്കാലത്തും എണ്ണ തേക്കുന്നതിന്റെ ഗുണം ലഭിക്കും.

Tags