ആപ്പിളിൽ നിന്നൊരു കിടിലൻ വട
Mar 5, 2026, 10:50 IST
ചേരുവകൾ
ആപ്പിൾ – 2
മൈദ/ ഗോതമ്പുപൊടി – ഒരു കപ്പ്
പാൽ – കാൽ കപ്പ്
പഞ്ചസാര – കാൽ കപ്പ്
മുട്ട – ഒന്ന്
ബേക്കിങ് സോഡ – ഒരു നുള്ള്
ഏലക്കാപ്പൊടി – അര ടീസ്പൂൺ
എണ്ണ- വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആപ്പിൾ തൊലി കളഞ്ഞ് കനം കുറച്ച് ചെറിയ കഷ്ണങ്ങളാക്കി അരിയുക. ശേഷം എണ്ണ ഒഴികെയുള്ള ചേരുവകൾ എല്ലാം ആപ്പിളിൽ ചേർത്ത് നല്ല കട്ടിയിൽ കുഴച്ചെടുക്കണം.
10 മിനിറ്റ് മാറ്റി വച്ചതിനുശേഷം തിളച്ച എണ്ണയിൽ ഉഴുന്നുവടയുടെ ഷേപ്പിൽ ബ്രൗൺ നിറത്തിൽ വറുത്ത് കോരുക.
ഉഗ്രൻ ആപ്പിൾ വട റെഡി…
.jpg)


