പോഷക മൂല്യത്തിൽ ആപ്പിളിനെയും മാങ്ങയെയും പിന്നിലാക്കും മൂട്ടിൽപ്പഴം
കാട്ടുപഴമാണെങ്കിലും പോഷകമൂല്യത്തില്‍ മൂട്ടില്‍പ്പഴം മുന്നിലാണ്. പശ്ചിമഘട്ടത്തിലെ കാടുകളില്‍ കാണുന്ന പഴം മരത്തിന്റെ ഏറ്റവും താഴെ സമൃദ്ധമായി ഉണ്ടാകുന്നതാണ് പേര് കിട്ടാനിടയാക്കിയത്. ഫെബ്രുവരിയില്‍ പൂവിട്ട മരങ്ങളില്‍ ഇപ്പോള്‍ കുലയായി കായകള്‍ നിരന്നുതുടങ്ങി. ഓഗസ്റ്റോടെ കാട്ടില്‍ മൂട്ടില്‍പ്പഴക്കാലമാകും.
tRootC1469263">ഈ പഴത്തെക്കുറിച്ച് ശാസ്ത്രീയപഠനം പീച്ചി കെ.എഫ്.ആര്‍.ഐ.യിലെ ശാസ്ത്രജ്ഞരായ ഡോ. വി.ബി. ശ്രീകുമാര്‍, ഡോ. ജി. ജയരാജ് എന്നിവരുടെ നേതൃത്വത്തിലാണ് നടന്നത്. ശാസ്ത്രജ്ഞരെ ഇതിലേക്ക് നയിച്ചത് വനംവകുപ്പിലെ ഡി.എഫ്.ഒ. ഡോ. ജി. പ്രസാദിന്റെ ഗവേഷണങ്ങളാണ്. സഹ്യപര്‍വതത്തിലാകെ മൂട്ടില്‍പ്പഴത്തിന്റെ വൈവിധ്യം തേടിയുള്ള യാത്രയില്‍ മൂട്ടില്‍പ്പഴങ്ങളുടെ നാലിനങ്ങള്‍ അദ്ദേഹം കണ്ടെത്തി. കടുംചുവപ്പുനിറത്തിലുള്ള പഴമാണ് പ്രസിദ്ധം. എന്നാല്‍, മഞ്ഞ കലര്‍ന്ന പച്ച, മഞ്ഞ, പീച്ച് എന്നീ നിറങ്ങളിലുള്ളവയും കണ്ടെത്തി. എന്നാല്‍, ഇതു മൂന്നും ഉള്‍ക്കാടുകളില്‍ അപൂര്‍വമായി മാത്രമേ ഉള്ളൂ.
മൂട്ടില്‍പ്പഴത്തിന്റെ ശാസ്ത്രനാമം ബെക്കൂറിയ കോര്‍ട്ടാലെന്‍സിസ് എന്നാണ് .കൂര്‍ഗ് മുതല്‍ കുറ്റാലം വരെയുള്ള പശ്ചിമഘട്ടത്തില്‍ കണ്ടുവരുന്നു. വ്യാപകമായി ഈ മരം കാണുന്നില്ല. പത്തനംതിട്ട, കൊല്ലം, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വനത്തിലാണ് കണ്ടുവരുന്നത്. 15 മീറ്റര്‍ വരെ ഉയരത്തിലുള്ള ഇടത്തരം മരമാണിത്. വലിയ നെല്ലിക്കയോളം വലുപ്പമുള്ള പഴത്തില്‍ മൂന്ന് വിത്തുണ്ടാകും. നാട്ടിന്‍പുറത്തും ഈ മരം വളരുമെന്ന് ഡോ. പ്രസാദ് പറഞ്ഞു. കൊല്ലം നഗരത്തിലും ചങ്ങനാശ്ശേരിയിലും മരം വളരുന്നുണ്ട്്.
കാട്ടില്‍ ആന, കാട്ടുപോത്ത്, മാന്‍വര്‍ഗങ്ങള്‍, പന്നി, അണ്ണാന്‍, കുരങ്ങുവര്‍ഗങ്ങള്‍, മുള്ളന്‍പന്നി എന്നിവയുടെ ഇഷ്ടഭക്ഷണമാണ്. ആദിവാസികളുടെ പ്രിയപഴമാണിത്. വനംവകുപ്പിന്റെ കോട്ടയത്തെ സാമൂഹികവനവത്കരണവിഭാഗത്തില്‍ തൈകള്‍ വില്‍ക്കുന്നുണ്ട്. ഇടുക്കി വണ്ണപ്പുറത്തെ കര്‍ഷകന്‍ ബേബി എബ്രഹാമിന്റെ പറമ്പില്‍ നന്നായി വിളഞ്ഞ മൂട്ടില്‍പ്പഴം മുന്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ജനശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു.
ആപ്പിളിലെ പ്രോട്ടീന്‍ ശതമാനം 0.3 ആണ്. എന്നാല്‍, മൂട്ടില്‍പ്പഴത്തില്‍ 0.92 ശതമാനം. മാങ്ങയില്‍ 0.6 ശതമാനവും. വിറ്റാമിന്‍ സി മൂട്ടില്‍പ്പഴത്തില്‍ 0.24 ശതമാനവും നെല്ലിക്കയില്‍ 0.3 ശതമാനവും. കാര്‍ബോഹൈഡ്രേറ്റിന്റെ കാര്യത്തില്‍ മൂട്ടില്‍പ്പഴം (19.78%), മാമ്പഴം (16.8%), നെല്ലിക്ക (13.7%). നാരിന്റെ ശതമാനം ഇങ്ങനെ- മൂട്ടില്‍പ്പഴം (1.59%), മാമ്പഴം (0.7%).
.jpg)


