ആപ്പിൾ ചിപ്സ് കഴിച്ചിട്ടുണ്ടോ ?
May 15, 2026, 19:40 IST
തയ്യാറാക്കുന്ന വിധം
ആവശ്യത്തിന് ആപ്പിൾ കാമ്പ് നീക്കം ചെയ്ത് വളരെ നേരിയതായി അരിഞ്ഞെടുത്ത്, കറുവപ്പട്ട, ജാതിക്ക എന്നിവ ചേർത്തെടുക്കുക. ആപ്പിൾ ചിപ്സുകൾക്ക് വേണ്ടി ഓവൻ 120°C യിൽ (കുറഞ്ഞ ചൂടിൽ സാവധാനം) പ്രീഹീറ്റ് ചെയ്യുക. ആപ്പിളുകൾ കനം കുറഞ്ഞ കഷണങ്ങളായി അരിഞ്ഞ്, പാർച്ച്‌മെന്റ് പേപ്പർ വിരിച്ച ട്രേകളിൽ നിരത്തുക. കറുവപ്പട്ട ഉപയോഗിക്കുകയാണെങ്കിൽ അത് വിതറുക. പൂർണമായി ഉണങ്ങി മൊരിയുന്നത് വരെ പാകംചെയ്യുക. ടേസ്റ്റി ആപ്പിൾ ചിപ്സ് റെഡിയാണ്.
ഈ വിധത്തിൽ മധുരക്കിഴങ്ങും ഉരുളക്കിഴങ്ങുമെല്ലാം ചിപ്സ് രൂപത്തിലാക്കി സ്വാദിഷ്ടമായി കഴിക്കാം. ഇതിനൊക്കെയും പോഷകഗുണങ്ങളും ഏറെയാണ്.
.jpg)

