ഈവിനിങ് അല്പം സ്പെഷ്യൽ ആക്കാം !


ചേരുവകൾ
ആപ്പിൾ ( തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞത് ) - 2 എണ്ണം
ശർക്കര പൊടി - 1 1/2 കപ്പ്
തേങ്ങ - 1/2 കപ്പ്
ഫ്‌ളക്സ് സീഡ്‌സ് - 1/2 ടീ സ്പൂൺ
സൺഫ്ലവർ സീഡ്‌സ് - 1/2 ടീ സ്പൂൺ
നെയ്യ് - 1/4 ടീ സ്പൂൺ
അണ്ടിപരിപ്പ് & ബദാം - ആവശ്യാനുസരണം ചെറുതായി നുറുക്കിയത്
തയാറാക്കുന്ന വിധം
ഒരു പാനിൽ ശർക്കരപൊടിയും തേങ്ങയും ചേർക്കുക. കുറച്ച് വെള്ളം ചേർത്ത് ശർക്കര അലിയിക്കുക.
നന്നായി തിളച്ചു വരുമ്പോൾ ഫ്ളക്സ് സീഡും, സൺഫ്ലവർ സീഡ്‌സും ചേർക്കുക. വെള്ളം വറ്റി തുടങ്ങുമ്പോൾ ആപ്പിൾ ചേർക്കുക.
ആപ്പിളിൽ നിന്നുള്ള വെള്ളത്തിൽ ആപ്പിൾ വേവിച്ചെടുക്കുക. വെള്ളം വറ്റുന്ന വരെ വേവിക്കുക. ഈ മിശ്രിതം ഒരു പരന്ന പാത്രത്തിലേക്ക് മാറ്റുക. അണ്ടി പരിപ്പും ബദാം കൊണ്ട് അലങ്കരിക്കുക. 5-6 മണിക്കൂർ ഫ്രിഡ്ജിൽ സെറ്റ് ചെയ്യാൻ വെക്കുക. അതിന് ശേഷം ഇഷ്ടമുള്ള ഷേപ്പിൽ മുറിച്ചെടുക്കുക.