ആപ്പിൾ ബർഫി ; കൊതിയൂറും റെസിപ്പി ഇതാ

appleburfi
appleburfi

ചേരുവകൾ

    ആപ്പിൾ
    ശർക്കര പൊടി
    തേങ്ങ
    ഫ്‌ളക്സ് സീഡ്‌സ്
    സൺഫ്ലവർ സീഡ്‌സ്
    നെയ്യ്
    അണ്ടിപരിപ്പ് & ബദാം

തയാറാക്കുന്ന വിധം

    ഒരു പാനിൽ ശർക്കരപൊടിയും തേങ്ങയും ചേർക്കുക. കുറച്ച് വെള്ളം ചേർത്ത് ശർക്കര അലിയിക്കുക.
    നന്നായി തിളച്ചു വരുമ്പോൾ ഫ്ളക്സ് സീഡും, സൺഫ്ലവർ സീഡ്‌സും ചേർക്കുക. വെള്ളം വറ്റി തുടങ്ങുമ്പോൾ ആപ്പിൾ ചേർക്കുക.

    ആപ്പിളിൽ നിന്നുള്ള വെള്ളത്തിൽ ആപ്പിൾ വേവിച്ചെടുക്കുക. വെള്ളം വറ്റുന്ന വരെ വേവിക്കുക. ഈ മിശ്രിതം ഒരു പരന്ന പാത്രത്തിലേക്ക് മാറ്റുക. അണ്ടി പരിപ്പും ബദാം കൊണ്ട് അലങ്കരിക്കുക. 5-6 മണിക്കൂർ ഫ്രിഡ്ജിൽ സെറ്റ് ചെയ്യാൻ വെക്കുക. അതിന് ശേഷം ഇഷ്ടമുള്ള ഷേപ്പിൽ മുറിച്ചെടുക്കുക.

 

Tags