കഴിക്കുന്നവരുടെ മനം നിറക്കുന്ന പഴം നിറച്ചത്

pazham nirachath
pazham nirachath

ആവശ്യമുള്ള സാധനങ്ങൾ

നേന്ത്രപ്പഴം– 3 എണ്ണം
തേങ്ങ – ചിരവിയെടുത്തത് ആവശ്യത്തിന്
നെയ്യ് – 1 ടേബിൾ സ്പൂൺ
പഞ്ചസാര – 2 ടേബിൾ സ്പൂൺ
ഉണക്കമുന്തിരി – 10 ഗ്രാം
ഏലക്കായ് – 3 എണ്ണം

തയാറാക്കുന്ന വിധം

അധികം പഴുക്കാത്ത നേന്ത്രപ്പഴമാണ് പഴം നിറച്ചതിന് നല്ലത്. പഴത്തിനുള്ളിൽ നിറയ്ക്കാനുള്ള തേങ്ങ കൂട്ട് ആദ്യം തയാറാക്കാം. പാത്രത്തിൽ അൽപം നെയ്യ് ഒഴിച്ചു ചൂടായ ശേഷം തേങ്ങ ചേർത്തു കൊടുക്കാം. ചൂടാവാൻ തുടങ്ങുമ്പോൾ ആവശ്യത്തിന് പഞ്ചസാര ചേർത്തു കൊടുക്കാം. പഞ്ചസാര ചേർത്ത ഉടനെ ഉണക്കമുന്തിരിയും ഏലക്കായും ചേർത്ത് വാങ്ങി വയ്ക്കാം. തേങ്ങയുടെ നിറം മാറേണ്ട ആവശ്യമില്ല. അതിനു ശേഷം നേന്ത്രപ്പഴം നെടുകെ കീറി തേങ്ങ നിറച്ചു കൊടുക്കാം. തേങ്ങ നിറച്ച ശേഷം പുറത്തു പോകാതിരിക്കാൻ അരിപ്പൊടി മാവ് കൊണ്ട് കീറിയ സ്ഥലം അടയ്ക്കുക. മറ്റ് പലഹാരങ്ങൾ പൊലെ എണ്ണയിൽ മുക്കിപ്പൊരിക്കാതെ അൽപം നെയ്യിൽ പഴം പൊരിച്ചെടുക്കുക. അരിമാവ് വെന്തുവരുന്നതാണ് കണക്ക്. പുറം പൊരിഞ്ഞ് വന്നാല്‍ പാത്രത്തിൽ നിന്നു മാറ്റാം. ബാക്കിയുള്ളവ മുകളിൽ വിതറി ചൂടോടെ ഉപയോഗിക്കാം.

tRootC1469263">

Tags