പഴുത്ത രണ്ട് ഏത്തപ്പഴവും ബൂസ്റ്റും മതി! കിടിലൻ നാലുമണി പലഹാരം റെഡി

All you need is two ripe bananas and Boost! A delicious four-o'clock snack is ready.

ആവശ്യമായ ചേരുവകള്‍

പഴുത്ത ഏത്തപ്പഴം- രണ്ട് എണ്ണം

അഞ്ച് രൂപയുടെ ബൂസ്റ്റ് - രണ്ട് പാക്കറ്റ്

പഞ്ചസാര - ഒരു ടേബിൾ സ്‌പൂണ്‍

മൈദ - മൂന്ന് ടേബിൾ സ്‌പൂണ്‍

രണ്ട് ടേബിൾ - സ്‌പൂണ്‍ തേങ്ങ ചിരകിയത്

കപ്പലണ്ടി- പാകത്തിന്

വെളിച്ചെണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പഴുത്ത രണ്ട് ഏത്തപ്പഴവും രണ്ട് പാക്കറ്റ് ബൂസ്റ്റും ഒരു ടേബിൾ സ്‌പൂണ്‍ പഞ്ചസാരയും മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത മിശ്രിതം ഒരു വലിയ പാത്രത്തിലേയ്‌ക്ക് മാറ്റി വയ്‌ക്കുക. ഇതിലേയ്‌ക്ക് മൂന്ന് ടേബിൾ സ്‌പൂണ്‍ മൈദയും രണ്ട് ടേബിൾ സ്‌പൂണ്‍ തേങ്ങ ചിരകിയതും അര ടീസ്‌പൂണ്‍ ഏലയ്‌ക്കാപ്പൊടിയും ചെറുക്കാം. ശേഷം കാൽ ടീസ്‌പൂണ്‍ ജീരകപ്പൊടിയും വറുത്ത കുറച്ച് കപ്പലണ്ടിയും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കുക.

വെള്ളം ചേർക്കാതെ വേണം കുഴച്ചെടുക്കാൻ. അല്‌പം വെളിച്ചെണ്ണ കയ്യിൽ പുരട്ടി എല്ലാം കൂടി നന്നായി കുഴച്ച് മാറ്റി വയ്‌ക്കുക. ശേഷം ഇത് ചെറിയ ഉരുളകളാക്കി മാറ്റി വയ്‌ക്കാം. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി മാറ്റിവച്ച ഉരുളകളിട്ട് വറുത്ത് കോരിയെടുക്കുക. രുചികരമായ നാല്‌മണി പലഹാരം റെഡി. 

Tags