നോർത്ത് ഇന്ത്യൻ രുചി വീട്ടിലെത്തിക്കാം; അമൃത്സരി സ്റ്റൈൽ കറി തയ്യാറാക്കാം

AmritsariChole

 പഞ്ചാബിലെ പ്രശസ്തമായ വിഭവങ്ങളിലൊന്നാണ് അമൃത്സരി ചോലെ. കടലയും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് തയ്യാറാക്കുന്ന ഈ കറി ചൂടുള്ള പൂരി, ഭട്ടൂരെ, ചപ്പാത്തി എന്നിവയ്ക്കൊപ്പം കഴിക്കാം. മസാലയുടെ രുചിയും കടലയുടെ മൃദുത്വവുമാണ് ഈ വിഭവത്തിന്റെ പ്രത്യേകത.

ഒരു കപ്പ് വെള്ളക്കടല, ഒരു സവാള, രണ്ട് തക്കാളി, ഒരു ടേബിൾസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ഗരം മസാല, ഒരു ടീസ്പൂൺ ചോലെ മസാല, ഉപ്പ്, എണ്ണ എന്നിവ എടുക്കുക.

കടല രാത്രി മുഴുവൻ കുതിർത്ത് പ്രഷർ കുക്കറിൽ മൃദുവായി വേവിക്കുക. പാനിൽ എണ്ണ ചൂടാക്കി സവാള വഴറ്റി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. തക്കാളിയും പൊടികളും ചേർത്ത് മസാല തയ്യാറാക്കുക. ഇതിലേക്ക് വേവിച്ച കടലയും ആവശ്യത്തിന് വെള്ളവും ചേർത്ത് കുറച്ചുനേരം തിളപ്പിക്കുക. ഗ്രേവി കട്ടിയാകുമ്പോൾ മല്ലിയിലയും ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്ത് വിളമ്പാം.

Tags