ഉരുളക്കിഴങ്ങ് ഉണ്ടോ? എങ്കിൽ ഈ കിടിലൻ ആലു പൂരി ഒന്ന് ഉണ്ടാക്കി നോക്കൂ

aloopuri

ചേരുവകൾ
ഉരുളക്കിഴങ്ങ്: 2 എണ്ണം (പുഴുങ്ങി ഉടച്ചത്)
ഗോതമ്പ് പൊടി: 2 കപ്പ്
റവ: 2 ടേബിൾസ്പൂൺ
ജീരകം: 1 ടീസ്പൂൺ
അയമോദകം: 1/2 ടീസ്പൂൺ
മുളകുപൊടി: 1/4 ടീസ്പൂൺ
മഞ്ഞൾപ്പൊടി: 1/4 ടീസ്പൂൺ
മല്ലിയില: 1 ടേബിൾസ്പൂൺ (അരിഞ്ഞത്)
വെള്ളം: മാവ് കുഴക്കാൻ ആവശ്യത്തിന്
എണ്ണ: വറുക്കാൻ ആവശ്യത്തിന്
ഉപ്പ്: പാകത്തിന്
തയ്യാറാക്കുന്ന വിധം
മാവ് തയ്യാറാക്കൽ:
പുഴുങ്ങി വെച്ച ഉരുളക്കിഴങ്ങ് കട്ടകളില്ലാതെ നന്നായി ഗ്രേറ്റ് ചെയ്ത് (അല്ലെങ്കിൽ ഉടച്ച്) എടുക്കുക.
ഇതിലേക്ക് ഗോതമ്പ് പൊടി, റവ, ജീരകം, അയമോദകം, മുളകുപൊടി, മഞ്ഞൾപ്പൊടി, അരിഞ്ഞ മല്ലിയില, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് ചപ്പാത്തി മാവിനേക്കാൾ അല്പം കൂടി കട്ടിയായി കുഴച്ചെടുക്കുക.
പരത്തി എടുക്കൽ:
തയ്യാറാക്കി വെച്ച മാവിൽ നിന്നും നാരങ്ങാ വലുപ്പത്തിൽ ചെറിയ ഉരുളകൾ എടുക്കുക. ഓരോ ഉരുളയും സാധാരണ പൂരിയേക്കാൾ അല്പം കൂടി കട്ടിയുള്ള രീതിയിൽ പരത്തി എടുക്കുക.
വറുത്തെടുക്കൽ:
ഒരു പാനിൽ വറുക്കാൻ ആവശ്യമായ എണ്ണ ചൂടാക്കുക. പരത്തി വെച്ച പൂരി ചൂടായ എണ്ണയിലേക്കിടുക. ഒരു തവി കൊണ്ട് പൂരിയുടെ മുകളിൽ ചെറുതായി അമർത്തി കൊടുത്താൽ അത് നന്നായി പൊങ്ങി വരും.
ഇനി പൂരിയുടെ ഇരുവശവും തിരിച്ചിട്ട് ഗോൾഡൻ നിറമാകുന്നതുവരെ വറുത്തെടുക്കുക.
ചൂടോടെ കഴിക്കാൻ കിടിലൻ രുചിയിലുള്ള ആലു പൂരി തയ്യാർ!

Tags