പ്രാതലിന് രുചിയേകാൻ ഉത്തരേന്ത്യൻ സ്പെഷ്യൽ ആലൂ പൊറോട്ട

AlooPorota

ചേരുവകൾ :
ഗോതമ്പ് പൊടി -2കപ്പ്‌
ഉരുളകിഴങ്ങ് -2എണ്ണം (പുഴുങ്ങി തൊലി കളഞ്ഞു ഉടച്ചത് )
സവാള - പകുതി
പച്ചമുളക് - 2 എണ്ണം വട്ടത്തിൽ അരിഞ്ഞത്
വെളിച്ചെണ്ണ -ആവശ്യത്തിന്
ഉപ്പ്
മല്ലിയില -2തണ്ട് (ചെറുതായി കൊത്തി അരിഞ്ഞത് )
മഞ്ഞപൊടി -1/2tsp
മുളക് പൊടി -1/2tsp
ഗരം മസാല -1/2tsp

tRootC1469263">

ഉണ്ടാക്കുന്ന വിധം :

സാധാരണ ചപ്പാത്തിക്ക് കുഴക്കും പോലെ മാവ് കുഴച്ചു 1/2മണിക്കൂർ അടച്ചു വയ്ക്കുക.

ഈ സമയത്തു മസാല തയ്യാറാക്കാം. ആദ്യം ഉരുളക്കിഴങ് പൊടിച്ചു, അതിലേക്കു സവാള, പച്ചമുളക്, മല്ലിയില, മസാല, ഉപ്പ് ഇവ ചേർത്ത് കുഴച്ചു വയ്ക്കുക.
ഇനി മാവ് കുറച്ചേ എടുത്തു ചപ്പാത്തിക്ക് പരത്തും പോലെ പരത്തുക. കുറച്ചു കട്ടിയിൽ പരത്തണം. ഒരു ചപ്പാത്തി പകുതി പരത്തിയ ശേഷം ഇതിലേക്ക് ഒരു സ്പൂൺ ആലൂ മസാല ചേർത്ത് spread ചെയ്ത് മറ്റൊരു പകുതി പരത്തിയ ചപ്പാത്തി വച്ച് കവർ ചെയ്തു, രണ്ടിന്റെയും അരിക് കയ്യ് കൊണ്ട് പ്രെസ്സ് ചെയ്തു ഒട്ടിച്ചു ഒന്നു കൂടി പരത്തി, ചപ്പാത്തിയുടെ രൂപത്തിൽ ചുട്ടെടുക്കുക.
ഇരു വശവും തിരിച്ചും മറിച്ചും ആവശ്യത്തിന് നെയ്യ് പുരട്ടി ചുട്ടെടുക്കുക..

Tags