പ്രഭാതഭക്ഷണത്തിന് ഒരു കിടിലൻ വിഭവം!
ചേരുവകൾ
ഗോതമ്പുപൊടി – 2 കപ്പ്
ഉരുളക്കിഴങ്ങ് – 3 എണ്ണം
പച്ചമുളക് – 2 എണ്ണം
മല്ലിയില – കുറച്ച്
ജീരകപ്പൊടി – ½ ടീസ്പൂൺ
മുളകുപൊടി – ½ ടീസ്പൂൺ
ഗരം മസാല – ½ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
നെയ്യ് അല്ലെങ്കിൽ ബട്ടർ – ആവശ്യത്തിന്
ആലൂ പരാത്ത തയ്യാറാക്കുന്ന വിധം
ഗോതമ്പുപൊടിയിൽ ഉപ്പും വെള്ളവും ചേർത്ത് മൃദുവായ മാവ് കുഴച്ചെടുക്കുക.
ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞ് നന്നായി ഉടച്ചെടുക്കുക.
ഇതിലേക്ക് പച്ചമുളക്, മല്ലിയില, ജീരകപ്പൊടി, മുളകുപൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് മസാല തയ്യാറാക്കുക.
മാവ് ചെറിയ ഉരുളകളാക്കി പരത്തി നടുവിൽ ഉരുളക്കിഴങ്ങ് മസാല നിറയ്ക്കുക.
അരികുകൾ ചേർത്ത് അടച്ച് വീണ്ടും പതുക്കെ പരത്തുക.
ചൂടായ തവയിൽ ഇട്ട് ഇരുവശവും നെയ്യ് പുരട്ടി മൊരിച്ചെടുക്കുക.
ബട്ടറും തൈരും അച്ചാറും ചേർത്ത് വിളമ്പാം.
.jpg)

