പഞ്ചാബിലെ തനത് രുചിയിൽ ആലു പറാത്ത
ചേരുവ
ഉരുളക്കിഴങ്ങ് - 2 എണ്ണം
സവാള- 2 ടേബിൾസ്പൂൺ
മല്ലിയില- 1 ടേബിൾസ്പൂൺ
മുളകുപൊടി - 1/2 ടീസ്പൂൺ
ഗരം മസാല- 1/2 ടീസ്പൂൺ
ഒലിവ് ഓയിൽ (അല്ലെങ്കിൽ നെയ്യ്)- 2 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
ഗോതമ്പ് പൊടി- 1 കപ്പ്
വെള്ളം- 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
വേവിച്ച ഉരുളക്കിഴങ്ങ് ഒരു വലിയ പാത്രത്തിലെടുത്ത് നന്നായി ഉടയ്ക്കാം
ഇതിലേക്ക് അരിഞ്ഞ സവാള, മല്ലിയില, ഉപ്പ്, ഗരം മസാല, മുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം.
ഉരുളക്കിഴങ്ങ് കട്ടകളില്ലാതെ നന്നായി ഉടച്ചെന്ന് ഉറപ്പുവരത്താം.
സവാള വളരെ ചെറുതായി അരിയണം.
ഗോതമ്പ് പൊടി ഒരു പാത്രത്തിലെടുത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് മൃദുവായി കുഴയ്ക്കാം.
ഈ മാവ് ഇടത്തരം വലിപ്പത്തിലുള്ള ഉരുളകളാക്കി മാറ്റാം.
ഓരോ ഉരുളയും 3-4 ഇഞ്ച് വലിപ്പത്തിൽ ചെറുതായി പരത്താം. ഇതിന്റെ മധ്യഭാഗത്ത് ഒരു സ്പൂൺ ഉരുളക്കിഴങ്ങ് ഫില്ലിംഗ് വെക്കാം.
മാവിന്റെ അരികുകൾ ഒരുമിച്ച് കൊണ്ടുവന്ന് ഉരുളക്കിഴങ്ങ് ഫില്ലിംഗ് അകത്താക്കി വിരലുകൾ ഉപയോഗിച്ച് നന്നായി അടയ്ക്കാം.
ഇനി ഇതിന്റെ മുകളിൽ വളരെ സാവധാനം പ്രഷർ കൊടുത്തുകൊണ്ട് പറാത്ത വൃത്താകൃതിയിൽ പരത്തിയെടുക്കാം. ഫില്ലിംഗ് പുറത്തുവരാതിരിക്കാൻ എല്ലാ വശങ്ങളിലും ഒരേപോലെ മൃദുവായി പ്രഷർ നൽകണം.
ഒരു ഇരുമ്പ് തവ (അല്ലെങ്കിൽ ദോശക്കല്ല്) ചൂടാക്കാം.
പരത്തിയ പറാത്ത തവയിൽ ഇട്ട് ഇരുവശവും ഒരു സ്പൂൺ ഒലിവ് ഓയിൽ ഉപയോഗിച്ച് നന്നായി മൊരിച്ചെടുക്കാം.
കുറഞ്ഞ അളവിൽ എണ്ണ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, പറാത്ത ഇരുവശവും കുറഞ്ഞ തീയിൽ ചെറുതായി മൊരിച്ചതിന് ശേഷം, ഒരു കിച്ചൺ ബ്രഷ് ഉപയോഗിച്ച് ഇരുവശത്തും അല്പം എണ്ണ പുരട്ടാം. തീ കുറച്ചു വെക്കാൻ ശ്രദ്ധിക്കണം.
.jpg)


