ഉരുളക്കിഴങ്ങ് കൊണ്ട് ഇങ്ങനെയൊരു വിഭവം പരീക്ഷിച്ചിട്ടുണ്ടോ? പ്രഭാതഭക്ഷണം ഇനി അടിപൊളി

Aloo Parottah

 ഒരു കപ്പ് ഗോതമ്പുമാവ്, രണ്ട് ഉരുളക്കിഴങ്ങ്, ഒരു പച്ചമുളക്, അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ജീരകപ്പൊടി, മല്ലിയില, ഉപ്പ്, ആവശ്യത്തിന് വെള്ളം, നെയ്യ് എന്നിവയാണ് ചേരുവകൾ.

ഗോതമ്പുമാവിൽ ഉപ്പും വെള്ളവും ചേർത്ത് മൃദുവായി കുഴച്ചെടുക്കുക. ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചശേഷം പച്ചമുളക്, മുളകുപൊടി, ജീരകപ്പൊടി, മല്ലിയില, ഉപ്പ് എന്നിവ ചേർത്ത് മസാല തയ്യാറാക്കുക. മാവ് ചെറിയ ഉരുളകളാക്കി പരത്തി നടുവിൽ ഉരുളക്കിഴങ്ങ് മിശ്രിതം നിറയ്ക്കുക. അരികുകൾ അടച്ച് വീണ്ടും ശ്രദ്ധയോടെ പരത്തുക. ചൂടായ തവയിൽ നെയ്യ് പുരട്ടി ഇരുവശവും ഗോൾഡൻ നിറമാകുന്നതുവരെ ചുട്ടെടുക്കുക. ചൂടോടെ വിളമ്പാം.

Tags