ഉരുളക്കിഴങ്ങ് കൊണ്ട് ഇത്ര രുചിയുള്ള പ്രഭാതഭക്ഷണമോ? പഞ്ചാബി സ്റ്റൈൽ പരീക്ഷിക്കൂ
ഉത്തരേന്ത്യയിലെ ജനപ്രിയ പ്രഭാതഭക്ഷണമാണ് ആലൂ പരാത്ത. ഗോതമ്പുമാവിനുള്ളിൽ മസാല ചേർത്ത ഉരുളക്കിഴങ്ങ് നിറച്ച് ചുട്ടെടുക്കുന്ന ഈ വിഭവം രുചിയിലും പോഷകത്തിലും മികച്ചൊരു തിരഞ്ഞെടുപ്പാണ്. തൈര്, വെണ്ണ, അച്ചാർ എന്നിവയ്ക്കൊപ്പം വിളമ്പാം.
ഒരു കപ്പ് ഗോതമ്പുമാവ്, രണ്ട് ഉരുളക്കിഴങ്ങ്, ഒരു പച്ചമുളക്, അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ജീരകപ്പൊടി, മല്ലിയില, ഉപ്പ്, ആവശ്യത്തിന് വെള്ളം, നെയ്യ് എന്നിവയാണ് ചേരുവകൾ.
ഗോതമ്പുമാവിൽ ഉപ്പും വെള്ളവും ചേർത്ത് മൃദുവായി കുഴച്ചെടുക്കുക. ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചശേഷം പച്ചമുളക്, മുളകുപൊടി, ജീരകപ്പൊടി, മല്ലിയില, ഉപ്പ് എന്നിവ ചേർത്ത് മസാല തയ്യാറാക്കുക. മാവ് ചെറിയ ഉരുളകളാക്കി പരത്തി നടുവിൽ ഉരുളക്കിഴങ്ങ് മിശ്രിതം നിറയ്ക്കുക. അരികുകൾ അടച്ച് വീണ്ടും ശ്രദ്ധയോടെ പരത്തുക. ചൂടായ തവയിൽ നെയ്യ് പുരട്ടി ഇരുവശവും ഗോൾഡൻ നിറമാകുന്നതുവരെ ചുട്ടെടുക്കുക. ചൂടോടെ വിളമ്പാം.
.jpg)


