ആലൂ കാങ്മെത് ; ഉരുളക്കിഴങ്ങിന്റെ രുചിക്ക് മുളകിന്റെ എരിവ്

Aloo Kangmet: The spiciness of chili meets the taste of potato.

 ചേരുവകൾ: ഉരുളക്കിഴങ്ങ് 3 എണ്ണം, ഉണക്കമുളക് 4 എണ്ണം, കടുകെണ്ണ 1 ടേബിൾസ്പൂൺ, ഉപ്പ് ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം: ഉരുളക്കിഴങ്ങ് നന്നായി വേവിച്ച് തൊലി കളഞ്ഞ് ഉടച്ചെടുക്കുക. ഉണക്കമുളക് ചെറുതായി ചൂടാക്കി പൊടിച്ചെടുക്കുക. ഒരു പാത്രത്തിൽ ഉടച്ച ഉരുളക്കിഴങ്ങ്, മുളകുപൊടി, ഉപ്പ് എന്നിവ ചേർക്കുക. ഇതിലേക്ക് കടുകെണ്ണ ഒഴിച്ച് നന്നായി യോജിപ്പിക്കുക. ലളിതമായ ചേരുവകളിൽ തയ്യാറാക്കുന്ന ഈ വിഭവം ചോറിനും മറ്റ് മണിപ്പൂരി കറികൾക്കുമൊപ്പം വിളമ്പാം.

Tags