ഉരുളകിഴങ്ങ് കൊണ്ടുള്ള സ്‌നാക്ക് ; സിമ്പിൾ ആൻഡ് ടേസ്റ്റി
ചേരുവകൾ
പുഴുങ്ങിയ ഉരുളക്കിഴങ്ങ്- 2 ഇടത്തരം
കടലമാവ് - 1 കപ്പ്
ഉപ്പ് - 1 ടീസ്‌പൂൺ
മുളകുപൊടി - 1/ 2 ടീസ്‌പൂൺ
മഞ്ഞൾപ്പൊടി - 1/ 4 ടീസ്‌പൂൺ
തയാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്കു ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി കൈകൊണ്ട് കുഴച്ചു എടുക്കുക. ഇനി അതിലേക്കു ബാക്കി എല്ലാ ചേരുവകളും ചേർത്ത് നന്നായി കൈ കൊണ്ട് യോജിപ്പിക്കണം. വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല.
ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഇടിയപ്പത്തിന്റെ അച്ചിൽ മാവു ചേർത്ത് ഇടിയപ്പത്തിന്റെ ചില്ലിട്ട് എണ്ണ ചൂടാകുമ്പോൾ അമർത്തി കൊടുക്കാം. ഇടത്തരം ചൂടിൽ വേണം ഉണ്ടാക്കിയെടുക്കാൻ. ഒരു വശം വേകുമ്പോൾ മറിച്ച് ഇട്ടു വേവിക്കാം. നന്നായി വെന്തശേഷം എണ്ണയിൽ നിന്നും ഒരു പാത്രത്തിലേക്ക് മാറ്റാം . ചൂട് കുറയുമ്പോൾ ഇത് കൈ കൊണ്ട് നന്നായി ചെറുതാക്കി പൊടിച്ചെടുക്കാം.