ബദാം മില്‍ക്ക് ഉണ്ടാക്കിയാലോ

fhrfg
fhrfg

ചേരുവകൾ 

ബദാം
പാൽ
പഞ്ചസാര
ഏലക്ക

ആദ്യം തന്നെ ഇരുപത്തഞ്ചു ബദാം എടുത്തു വെള്ളത്തിലിട്ടു കുതിര്‍ത്തുക ഒരു രണ്ടു മണിക്കൂര്‍ നേരം കുതിര്‍താം അതിനു ശേഷം ഇത് വെള്ളത്തില്‍ നിന്നും എടുത്തു ഇതിന്‍റെ തൊലി ഞെരടി കളയുക
ഇനി ഇത് മിക്സിയില്‍ രണ്ടു ടിസ്പൂണ്‍ പാലുകൂടി ചേര്‍ത്ത് നന്നായി പേസ്റ്റ് ആക്കി എടുക്കാം

അതിനുശേഷം രണ്ടുമൂന്നു ഏലക്കായ എടുത്തു അല്പം പഞ്ചസാര ചേര്‍ത്ത് മിക്സിയില്‍ നന്നായി പൊടിച്ചു എടുക്കാം ..

ഇനി ഒരു പാത്രത്തില്‍ അരലിറ്റര്‍ പാല്‍ തിളപ്പിക്കുക നന്നായി തിളയ്ക്കുമ്പോള്‍ ഇതില്‍ ബദാം പേസ്റ്റ് ചേര്‍ത്ത് നന്നായി യോജിപ്പിക്കാം…അതിനുശേഷം ഇതിലേയ്ക്ക് ഏലക്കായ പൊടി ചേര്‍ത്ത് ഇളക്കാം ഇനി ഇതിലേയ്ക്ക് ആവശ്യത്തിനു പഞ്ചസാര കൂടി ചേര്‍ത്ത് നന്നായി ഇളക്കി കുറച്ചു നേരം തിളപ്പിച്ച ശേഷം ഇറക്കി വയ്ക്കാം 

Tags