ദിവസവും കുടിക്കാം ബദാം പാല്‍ ; ഗുണങ്ങളറിയാം


പശുവിന്‍ പാല്‍ ഉപക്ഷേിച്ച് പലരുമിപ്പോള്‍ സോയാ പാല്‍, ബദാം പാല്‍, ഓട്‌സ് മില്‍ക്ക് എന്നിങ്ങനെയുള്ള ഓപ്ഷനുകള്‍ പരീക്ഷിക്കുകയാണ്. ഇതൊക്കെ ആരോഗ്യകരമായ ചോയിസുകളാണെന്ന് സംശയമുണ്ടോ? ബദാം പാല്‍ എല്ലാ ദിവസവും കുടിക്കാമോ?, ചിലര്‍ക്കെങ്കിലും ഇങ്ങനെയുള്ള സംശയങ്ങളുമുണ്ട്.(almond milk )
ബദാം പാല്‍ എല്ലാ ദിവസവും കുടിക്കാമെന്നും പതിവായി കുടിക്കുന്ന പാലിന് പകരമായി ഇത് ഉപയോഗിക്കുന്നതിന് കുഴപ്പമില്ലെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. ബദാം വെള്ളത്തില്‍ കലര്‍ത്തിയാണ് പാല്‍ തയ്യാറാക്കുന്നത്. നട്ട്‌സിനോട് എന്തെങ്കിലും അലര്‍ജി ഉണ്ടോ എന്ന് പരിശോധിച്ചിട്ടുവേണം ഇത് കുടിച്ചുതുടങ്ങാനെന്നാണ് വിദഗ്ധരുടെ ഉപദേശം. അതേസമയം നവജാതശിശുക്കള്‍ക്കും കുട്ടികള്‍ക്കുമൊന്നും ബദാം പാല്‍ അത്ര ആരോഗ്യകരമായ ഒന്നല്ല.

• കാല്‍ഷ്യം ധാരാളമടങ്ങിയ ബദാം പാല്‍ ദിവസവും വേണ്ട കാല്‍ഷ്യത്തിന്റെ 37ശതമാനം നിങ്ങള്‍ക്ക് നല്‍കും. അതിനുപുറമേ വിറ്റാമിന്‍ ഡിയുടെ സാന്നിധ്യം എല്ലുകളുടെ ശക്തി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
• കലോറി കുറവായതിനാലും അപൂരിത കൊഴുപ്പാണ് അടങ്ങിയിട്ടുള്ളത് എന്നതിനാലും പഞ്ചസാരയുടെ അളവും ഉടനടി കുതിച്ചുയരുന്നത് തടയും. ഗ്ലെസെമിക് ഇന്‍ഡക്‌സ് കുറവായതിനാല്‍ പ്രമേഹം, പിസിഒഎസ് പോലുള്ള ജീവിതശൈലി രോഗങ്ങളുള്ളവര്‍ക്ക് ബദാം പാല്‍ അനുയോജ്യമാണ്.
• ബദാം പാല്‍ വിറ്റാമിന്‍ ഇയുടെയും ആന്റിഓക്സിഡന്റുകളുടെയും നല്ല ഉറവിടമാണ്. അതിനാല്‍ ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് കോശങ്ങളെ സംരക്ഷിക്കും. കൂടാതെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.