നല്ല അഡാർ കരിങ്കോഴി കറി റെഡി
ചേരുവകൾ
കരിങ്കോഴി – 1 കിലോഗ്രാം
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
ഇഞ്ചി പേസ്റ്റ് – അരടീസ്പൂൺ
വെളുത്തുള്ളി പേസ്റ്റ് – അരടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
നാരങ്ങ നീര് – പകുതി നാരങ്ങയുടേത്
ഒരു കിലോഗ്രാം കരിങ്കോഴി ചെറുതായി മുറിച്ചതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും അരടീസ്പൂൺ ഇഞ്ചി അരച്ചത് അരടീസ്പൂൺ വെളുത്തുള്ളി അരച്ചത് ആവശ്യത്തിന് ഉപ്പും പകുതി നാരങ്ങയുടെ നീരും ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക. ഇത് അടുപ്പിൽ വച്ച് അടച്ചു വച്ച് വേവിക്കുക.
ഗ്രേവി തയാറാക്കാൻ
സവോള – 4
തക്കാളി – 3
പച്ചമുളക് – 6
ഇഞ്ചി – 1 ടീസ്പൂൺ
വെളുത്തുള്ളി – 1 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
മല്ലിപ്പൊടി – 2 ടീസ്പൂൺ
ജീരകം പൊടിച്ചത് – 1 ടീസ്പൂൺ
വൈറ്റ് പെപ്പർപ്പൊടി – അര ടീസ്പൂൺ
ഗരം മസാലപ്പൊടി – അര ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
പാൻ ചൂടാക്കി ആവശ്യത്തിന് എണ്ണയൊഴിച്ച് സവോള വഴറ്റിയെടുക്കുക. ഇതിലേക്കു 1 ടീസ്പൂൺ വീതം ഇഞ്ചി അരച്ചതും വെളുത്തുള്ളി അരച്ചതും ചേർക്കാം. പച്ചമുളകും ഈ കൂട്ടിലേക്കു ചേർക്കാം. ഇതിലേക്കു 1 ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, 2 ടീസ്പൂൺ മല്ലിപ്പൊടി, 1 ടീസ്പൂൺ ജീരകം പൊടിച്ചത്, അര ടീസ്പൂൺ വൈറ്റ് പെപ്പർപ്പൊടി, അര ടീസ്പൂൺ ഗരം മസാലപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുക. പച്ചമണം മാറിക്കഴിയുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേർക്കാം.ഒരു പിടി കറിവേപ്പിലയും ഇതിലേക്കു ചേർക്കാം. ഈ മസാലയിലേക്കു വേവിച്ചു വച്ചിരിക്കുന്ന കരിങ്കോഴി ഇട്ട് നന്നായി യോജിപ്പിച്ചെടുക്കാം. ഒരുപിടി മല്ലിയില വിതറി വാങ്ങാം നല്ല അഡാർ കരിങ്കോഴി കറി റെഡി.
.jpg)

