കാണാൻ അഴകും കഴിക്കാൻ രുചിയുമുള്ള നാടൻ അച്ചപ്പം
ആവശ്യമുള്ള സാധനങ്ങൾ:
അരിപ്പൊടി- ഒരു ഗ്ലാസ് ( പച്ച പൊടി. അരിപ്പൊടി വറുക്കേണ്ട ആവശ്യം ഇല്ല )
മൈദാ - ഒരു ഗ്ലാസ്
മുട്ട- രണ്ടെണ്ണം
പഞ്ചസാര- മുക്കാൽ ഗ്ലാസ്
തേങ്ങാപ്പാൽ - ഒരു തേങ്ങയുടെ ( ഒന്നാം പാൽ )
എണ്ണ - ആവശ്യത്തിന്
എള്ള്- ഒരു ടി സ്പൂൺ
ഉപ്പ് -ഒരു നുള്ള്
ഇതിനു ഏറ്റവും ആവശ്യമായ സാധനം അച്ചപ്പത്തിന്റെ അച്ച് ആണ്.
ഇത് എന്റെ കൈയിൽ ഉള്ള അച്ച് ആണ്.
പച്ച അരിപ്പൊടി, മൈദാ, മുട്ട, ഉപ്പ് പഞ്ചസാര എന്നിവ ആദ്യം കൂട്ടി യോജിപ്പിക്കുക. ഇവ നല്ലപോലെ യോജിച്ചു കഴിഞ്ഞാൽ തേങ്ങാപ്പാൽ കൂടി ചേർത്ത് കട്ടകെട്ടാതെ നല്ലപോലെ കുഴക്കുക. . ദോശ മാവിന്റെ പരുവത്തിൽ വേണം കുഴചെടുക്കാൻ. തേങ്ങാപ്പാൽ ആവശ്യത്തിനു തികയില്ല എങ്കിൽ അല്പം വെള്ളം ചേർക്കാവുന്നതാണ്.
ഈ മാവു കുഴച്ചു മാറ്റി വെക്കുക.
ഒരു ഫ്രയിംഗ് പാനിൽ/ ഒരു പത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാക്കുക.
അച്ചപ്പത്തിന്റെ അച്ച് കുറച്ചു നേരം ഈ എണ്ണയിൽ മുക്കി വെച്ച് നല്ലപോലെ ചൂടാക്കുക.
ഈ അച്ച് നല്ലപോലെ ചൂയങ്കിൽ മാത്രമേ മാവ് ഈ അച്ചിൽ പിടിക്കു.
അച്ച് ചൂടായി കഴിഞ്ഞാൽ , ഈ അച്ച് മാവിൽ മുക്കി തിളച്ച എണ്ണയിൽ മുക്കുക.
അപ്പോൾ ഈ അച്ചിന്റെ ആകൃതിയിൽ മാവ് എണ്ണയിൽ വീഴും.
രണ്ടു വശങ്ങളും മറിച്ചും തിരിച്ചും ഇട്ടു എണ്ണയിൽ നിന്നും കോരി എടുക്കുക. തുടർന്ന് ബാക്കി മാവും ഇങ്ങനെ അച്ചിൽ മുക്കി അച്ചപ്പം ചുടാം.
.jpg)


