അച്ചപ്പം തയ്യാറാക്കിയാലോ ?

ആവശ്യമായ ചേരുവകള്‍
പച്ചരി – 2 കപ്പ്
മുട്ട – 2 എണ്ണം
തേങ്ങാപ്പാല്‍ – ½കപ്പ്
എള്ള് – 1 ടേബിള്‍സ്പൂണ്‍
പഞ്ചസാര – ആവശ്യത്തിന്
ഉപ്പ് – കാല്‍ ടീസ്പൂണ്‍
വെളിച്ചെണ്ണ
തയാറാക്കുന്ന വിധം
പച്ചരി രണ്ടര മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം പൊടിച്ച് അരിച്ചെടുത്തതാണ്. 4 കപ്പ് അരിപ്പൊടിയാണ് അച്ചപ്പതിനു എടുത്തത്. ഒരു ബൗളിലേക്കു അരിപ്പൊടി ചേര്‍ത്തുകൊടുക്കുക. ശേഷം രണ്ടു മുട്ട നന്നായി അടിച്ചെടുത്തതും കുറച്ചു തേങ്ങാപ്പാലും അരിപ്പൊടിയില്‍ ചേര്‍ക്കുക. നന്നായി യോജിപ്പിക്കുക. ബാക്കി തേങ്ങാപ്പാലും പഞ്ചസാരയും എള്ളും ചേര്‍ത്ത് മിക്‌സ് ചെയ്യുക.
അച്ചപ്പത്തിന്റെ മാവ് റെഡി. ഇനി ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഒപ്പം തന്നെ അച്ചപ്പത്തിന്റെ അച്ചും ചൂടാക്കണം.
ശേഷം ചൂടായ അച്ച് എടുത്തു ബാറ്ററില്‍ മുക്കിയ ശേഷം(അച്ചു മുക്കാല്‍ ഭാഗംമാത്രമേ ബാറ്റെറില്‍ മുക്കാവൂ ) വെളിച്ചെണ്ണയില്‍ വച്ച് കൊടുക്കുക അച്ച് ഒന്ന് തട്ടിക്കൊടുത്താല്‍ അച്ചപ്പം അച്ചില്‍നിന്നും വിട്ടുവരും. അച്ചപ്പത്തിന്റെ ഇരുവശവും ഫ്രൈ ആയി വന്നാല്‍ വെളിച്ചെണ്ണയില്‍ നിന്നും കോരിമാറ്റാം.