ആംതി ; പുളിയും മധുരവും എരിവും ചേർന്നൊരു പരമ്പരാഗത കറി
Oct 30, 2026, 16:30 IST
ചേരുവകൾ: തുവരപ്പരിപ്പ് 1 കപ്പ്, പുളി ചെറിയ നെല്ലിക്ക വലുപ്പത്തിൽ, ശർക്കര 1 ടേബിൾസ്പൂൺ, മഞ്ഞൾപ്പൊടി ½ ടീസ്പൂൺ, ഗോഡ മസാല 1 ടീസ്പൂൺ, കടുക് ½ ടീസ്പൂൺ, ജീരകം ½ ടീസ്പൂൺ, കായം ഒരു നുള്ള്, കറിവേപ്പില, മുളകുപൊടി, ഉപ്പ്, എണ്ണ.
തയ്യാറാക്കുന്ന വിധം: തുവരപ്പരിപ്പ് കഴുകി മഞ്ഞൾപ്പൊടിയും വെള്ളവും ചേർത്ത് വേവിക്കുക. പുളി വെള്ളത്തിൽ കുതിർത്ത് നീരെടുക്കുക. പാനിൽ എണ്ണ ചൂടാക്കി കടുക്, ജീരകം, കായം, കറിവേപ്പില എന്നിവ ചേർക്കുക. ഇതിലേക്ക് വേവിച്ച പരിപ്പ്, പുളിനീര്, ശർക്കര, ഗോഡ മസാല, ഉപ്പ് എന്നിവ ചേർത്ത് തിളപ്പിക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് കറി പാകത്തിന് കുറുകുമ്പോൾ തീ ഓഫ് ചെയ്യാം. ചോറിനൊപ്പം വിളമ്പാം.
.jpg)

