ആരോഗ്യവും രുചിയും ഒന്നിക്കുന്ന സിംപിൾ ലഞ്ച്
ആവശ്യമായ സാധനങ്ങൾ
വേവിച്ച ചോറ് – 2 കപ്പ്
തൈര് – 1½ കപ്പ്
പാൽ – ¼ കപ്പ് (ഐച്ഛികം)
ഉപ്പ് – ആവശ്യത്തിന്
താളിക്കാൻ
എണ്ണ – 1 ടേബിൾസ്പൂൺ
കടുക് – 1 ടീസ്പൂൺ
ഉഴുന്നുപരിപ്പ് – 1 ടീസ്പൂൺ
വറ്റൽമുളക് – 2 എണ്ണം
കറിവേപ്പില – 1 തണ്ട്
ഇഞ്ചി ചെറുതായി അരിഞ്ഞത് – 1 ടീസ്പൂൺ
പച്ചമുളക് അരിഞ്ഞത് – 1 എണ്ണം
അലങ്കരിക്കാൻ
മാതളനാരങ്ങ വിത്തുകൾ – 2 ടേബിൾസ്പൂൺ
മല്ലിയില – 1 ടേബിൾസ്പൂൺ (അരിഞ്ഞത്)
തയ്യാറാക്കുന്ന വിധം
വേവിച്ച ചോറ് നന്നായി തണുപ്പിക്കുക.
ചോറ് അല്പം ഉടച്ച് മൃദുവാക്കുക.
അതിലേക്ക് തൈരും പാലും ചേർത്ത് നന്നായി കലക്കുക.
ആവശ്യത്തിന് ഉപ്പ് ചേർക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
ഉഴുന്നുപരിപ്പ്, വറ്റൽമുളക്, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.
ഈ താളിപ്പ് തൈര് ചേർത്ത ചോറിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക.
മുകളിൽ മാതളനാരങ്ങ വിത്തുകളും മല്ലിയിലയും വിതറി അലങ്കരിക്കുക.
10 മിനിറ്റ് വെച്ച ശേഷം വിളമ്പാം.തൈര് സാദം റെഡി.
.jpg)

