പ്രഭാതഭക്ഷണത്തിന് ഒരു കിടിലൻ വിഭവം!
ചേരുവകൾ
ഗോതമ്പ് നുറുക്ക് (Broken Wheat): 1 കപ്പ്
സവാള: 1 എണ്ണം (അരിഞ്ഞത്)
ഇഞ്ചി: ചെറിയ കഷ്ണം (അരിഞ്ഞത്)
പച്ചമുളക്: ആവശ്യത്തിന് (കീറിയത്)
പച്ചക്കറികൾ (Green Peas & Carrot): ആവശ്യത്തിന് (ചെറിയ കഷണങ്ങളാക്കിയത്)
തേങ്ങ ചിരകിയത്: ആവശ്യത്തിന്
കടുക്: 1 ടീസ്പൂൺ
ഉഴുുന്നുപരിപ്പ്: 1 ടീസ്പൂൺ
വറ്റൽമുളക്: 2 എണ്ണം
കറിവേപ്പില: 2 തണ്ട്
അണ്ടിപ്പരിപ്പ് (Cashewnut): ആവശ്യത്തിന്
കായപ്പൊടി: ഒരു നുള്ള്
ഉപ്പ്: പാകത്തിന്
ചൂടുവെള്ളം: ആവശ്യത്തിന് (ഗോതമ്പ് നുറുക്ക് വേവിക്കാൻ)
വെളിച്ചെണ്ണ / എണ്ണ: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഗോതമ്പ് നുറുക്ക് കുതിർക്കൽ:
ഗോതമ്പ് നുറുക്ക് ആദ്യമൊന്ന് കഴുകി അല്പം വെള്ളം ഒഴിച്ച് ചെറുതായി കുതിർത്തു വെക്കുക.
താളിക്കലും പച്ചക്കറി വഴറ്റലും:
ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് ഉഴുുന്നുപരിപ്പ്, വറ്റൽമുളക്, കറിവേപ്പില, അണ്ടിപ്പരിപ്പ് എന്നിവ ഓരോന്നായി ചേർത്ത് മൂപ്പിക്കുക.
ഇതിലേക്ക് ഒരു നുള്ള് കായപ്പൊടിയും, അരിഞ്ഞുവെച്ച സവാള, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക.
തുടർന്ന് ഗ്രീൻപീസും കാരറ്റും പാകത്തിന് ഉപ്പും ചേർത്ത് പച്ചക്കറികൾ നന്നായി വഴറ്റിയെടുക്കുക.
ഗോതമ്പ് ചേർത്ത് വേവിക്കൽ:
ഇതിലേക്ക് കുതിർത്തു വെച്ച ഗോതമ്പ് നുറുക്ക് കൂടി ചേർത്ത് പച്ചക്കറികളുമായി നന്നായി വഴറ്റുക.
തുടർന്ന് ആവശ്യത്തിന് ചൂടുവെള്ളം ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക.
ഇടയ്ക്ക് ചിരകിയ തേങ്ങ കൂടി ചേർത്ത് വെള്ളം വറ്റി ഗോതമ്പ് നുറുക്ക് നന്നായി വെന്തുവരുന്നതുവരെ അടച്ചുവെച്ച് വേവിച്ച് വാങ്ങി വെക്കാം.
ആരോഗ്യകരവും രുചികരവുമായ ഗോതമ്പ് നുറുക്ക് ഉപ്പുമാവ്!
.jpg)


