പുതിനയുടെ ഫ്രഷ്നസും നാരങ്ങയുടെ പുളിയും ചേർന്നൊരു കിടിലൻ കൂൾ ഡ്രിങ്ക്
Nov 18, 2026, 14:30 IST
ചേരുവകൾ:
നാരങ്ങ – 2 എണ്ണം
പുതിനയില – ഒരു പിടി
പഞ്ചസാര – 3 ടേബിൾ സ്പൂൺ
ഇഞ്ചി – ചെറിയ കഷ്ണം
തണുത്ത വെള്ളം – 2 ഗ്ലാസ്
ഐസ് ക്യൂബ്സ് – ആവശ്യത്തിന്
ഉപ്പ് – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം:
മിക്സിയിൽ പുതിനയില, ഇഞ്ചി, പഞ്ചസാര, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർക്കുക.
കുറച്ച് തണുത്ത വെള്ളം ഒഴിച്ച് നന്നായി അടിച്ചെടുക്കുക.
ബാക്കിയുള്ള വെള്ളം ചേർത്ത് അരിച്ചെടുക്കുക.
ഐസ് ക്യൂബ്സ് ചേർത്ത് ഗ്ലാസിലേക്ക് ഒഴിക്കുക.
പുതിനയിലയും നാരങ്ങാ കഷ്ണവും കൊണ്ട് അലങ്കരിച്ച് വിളമ്പാം.
.jpg)

