ഒരു ഗ്ലാസ് തൈര് കൊണ്ട് 5 റെസിപ്പികൾ

5 recipes with a glass of yogurt

പ്രോബയോട്ടിക്കുകളുടെ സമ്പന്നമായ ഉറവിടമാണ് തൈര് 

മോരും വെള്ളം (Sambharam)

തൈര് നന്നായി ഉടച്ച് അതിൽ ആവശ്യത്തിന് വെള്ളം ചേർക്കുക. ഇതിലേക്ക് ഇഞ്ചി, പച്ചമുളക്, കറിവേപ്പില, ചെറിയ ഉള്ളി എന്നിവ ചതച്ചതും അല്പം ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ദാഹമകറ്റാൻ ഇതിലും നല്ലൊരു പാനീയമില്ല.


സ്വീറ്റ് ലസ്സി (Sweet Lassi)

കട്ടിത്തൈരും പഞ്ചസാരയും അല്പം തണുത്ത വെള്ളവും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ഇതിനു മുകളിൽ അല്പം ഏലയ്ക്കാപ്പൊടിയോ കുങ്കുമപ്പൂവോ വിതറിയാൽ രുചികരമായ ലസ്സി തയ്യാർ.


തൈര് സാദം (Curd Rice)

വേവിച്ച ചോറ് നന്നായി ഉടച്ച് അതിലേക്ക് കട്ടിത്തൈരും ഉപ്പും ചേർക്കുക. കടുക്, വറ്റൽമുളക്, കറിവേപ്പില, ഇഞ്ചി എന്നിവ എണ്ണയിൽ വറുത്തിടുക. മുകളിൽ അല്പം മാതളപ്പഴം കൂടി ചേർത്താൽ മികച്ച ഉച്ചഭക്ഷണമായി.


മിക്സഡ് വെജിറ്റബിൾ റൈത്ത (Vegetable Raita)

തൈര് നന്നായി ഉടച്ചെടുത്ത് അതിലേക്ക് ചെറുതായി അരിഞ്ഞ സവാള, തക്കാളി, വെള്ളരിക്ക, മല്ലിയില എന്നിവ ചേർക്കുക. ആവശ്യത്തിന് ഉപ്പും അല്പം ജീരകപ്പൊടിയും ചേർത്ത് ഇളക്കിയാൽ ബിരിയാണിക്കൊപ്പമോ ചപ്പാത്തിക്കൊപ്പമോ കഴിക്കാം.


ഫ്രൂട്ട് ശ്രീകണ്ഡ് (Fruit Shrikhand)

വെള്ളം പൂർണ്ണമായും കളഞ്ഞ കട്ടിത്തൈരിൽ പഞ്ചസാരപ്പൊടിയും ഏലയ്ക്കയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ഇഷ്ടപ്പെട്ട പഴങ്ങൾ ചെറുതായി അരിഞ്ഞത് ചേർത്ത് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു കഴിക്കുക.

Tags