കക്കരിക്ക കൊണ്ട് എളുപ്പത്തിലൊരു കറി..വീട്ടുകാർക്കും ഇഷ്ടപ്പെടും..

കക്കരിക്ക കൊണ്ട് എളുപ്പത്തിലൊരു കറി..വീട്ടുകാർക്കും ഇഷ്ടപ്പെടും..

സാല‍ഡ് കുക്കുമ്പർ (കക്കരിക്ക,കക്കിരിക്ക) കൊണ്ട് എളുപ്പത്തിൽ ഒരു കറി തയ്യാറാക്കിയാലോ..?.

ചേരുവകൾ :

1.സാലഡ് കുക്കുമ്പർ – 1 എണ്ണം (തൊലി കളഞ്ഞു നുറുക്കിയത് )
2.സവാള – 1/2 എണ്ണം
3.വെളിച്ചെണ്ണ – 2 ടീസ്പൂൺ
4.ഇഞ്ചി – 1 ചെറിയ കഷ്ണം ചെറുതാക്കി അരിഞ്ഞത്
5.തൈര് – 1 കപ്പ്‌ (അധികം പുളി ഇല്ലാത്തത് )

tRootC1469263">
  1. ഉപ്പ് – ആവശ്യത്തിന്
  2. കടുക് -1/2 ടീസ്പൂൺ
  3. കായം പൊടിച്ചത് – 1/4 ടീസ്പൂൺ
  4. പച്ചമുളക് – 4 എണ്ണം
  5. കറിവേപ്പില

തയാറാക്കുന്ന വിധം

ഒരു പാനിൽ 1 ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി അരിഞ്ഞത് ഇട്ടു ഒരു മിനിറ്റ് വഴറ്റുക. 
അതിലേക്കു സവാള അരിഞ്ഞത് ചേർത്തു ഒരു മിനിറ്റ് വഴറ്റുക.
അതിനു ശേഷം കുക്കുമ്പർ നുറുക്കിയത് ഇട്ട് ഒന്ന് ചൂടാക്കുക. 
തീ അണച്ച ശേഷം അതിലേക്കു തൈര് ഒഴിച്ച് ഇളക്കുക. 
കൂടെ ആവശ്യത്തിന് ഉപ്പ് കൂടി ചേർത്തിളക്കുക.
ആവശ്യമെങ്കിൽ കുറച്ച് വെള്ളം കൂടി ചേർത്തിളക്കാം.
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. 
അതിലേക്കു കായപ്പൊടി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്തിളക്കി തീ അണച്ചു കറിയിലേക്ക് ഇടുക.
The post കക്കരിക്ക കൊണ്ട് എളുപ്പത്തിലൊരു കറി..വീട്ടുകാർക്കും ഇഷ്ടപ്പെടും.. first appeared on Keralaonlinenews.

Tags