രാവിലെ ഉറക്കമെഴുന്നേറ്റാൽ ചെയ്യാൻ പാടില്ലാത്ത ഈ അഞ്ച് കാര്യങ്ങൾഅറിയാമോ?

wake up
wake up
 രാവിലെ എഴുന്നേൽക്കുന്നതു മുതൽ നമ്മൾ ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. അതിൽ ചിലത് നല്ലതായിരിക്കും, എന്നാൽ ചിലത് നമുക്ക് ഗുണകരമാകുന്നതല്ല. ഒരു ദിവസം മുഴുവൻ ആരോഗ്യകരവും ഉൻമേഷകരവുമായിരിക്കാൻ, രാവിലെ എഴുന്നേറ്റാലുടൻ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അത്തരത്തിലുള്ള അഞ്ച് കാര്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം…
tRootC1469263">
    ഫോൺ നോക്കുന്നത്
രാവിലെ എഴുന്നേറ്റാലുടൻ പലരും ചെയ്യുന്ന കാര്യമാണിത്. ജോലിസ്ഥലത്തെ ഇമെയിലുകളും സോഷ്യൽ മീഡിയ അപ്ഡേറ്റുകളും അറിയാൻവേണ്ടി ഉറക്കമുണർന്ന ഉടനെ ഫോൺ പരിശോധിക്കുന്നു. പക്ഷേ, ഈ ശീലം മാനസികസമ്മർദം വർധിപ്പിക്കും. സോഷ്യൽ മീഡിയയോ ഇമെയിലുകളോ നോക്കി നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് ഒഴിവാക്കുക. ആരോഗ്യകരമായ ഒരു പ്രഭാതദിനചര്യയിൽനിന്ന് ഈ ശീലം നിങ്ങളെ അകറ്റും.
    കിടക്കയിൽനിന്ന് ചാടി എഴുന്നേൽക്കുന്നത്
ഉറക്കമുണർന്നാൽ ഉടൻ കിടക്കയിൽനിന്ന് ചാടി എഴുന്നേൽക്കുക എന്നത് പലരും ചെയ്യുന്ന കാര്യമാണിത്. എന്നാൽ ഇത് മാനസികസമ്മർദം വർധിപ്പിക്കുമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ദർ പറയുന്നത്. അതിനുപകരം, ഉറക്കമുണർന്നാൽ ഉടൻ കുറച്ച് ആഴത്തിൽ ശ്വാസോച്ഛാസം ചെയ്യണം. നന്നായി ശ്വാസം എടുക്കുകയും പുറത്തേക്ക് വിടുകയു ചെയ്യുക. ഇതിനുശേഷം പതുക്കെ എഴുന്നേൽക്കുക. എഴുന്നേറ്റ് ഇരുന്നും ആഴത്തിലുള്ള ശ്വാസം എടുക്കുക.
    വെള്ളം കുടിക്കാതിരിക്കുന്നത്
രാവിലെ എഴുന്നേറ്റാൽ ഉടൻ ഒരു ഗ്ലാസ് ചെറു ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിനും മനസിനും ഉൻമേഷം നൽകും. വയറിലെ അസ്വസ്ഥത പരിഹരിക്കാനും രക്തയോട്ടത്തിനും സമ്മർദം കുറയ്ക്കുന്നതിനുമെല്ലാം ഇത് സഹായിക്കും.
    ജോലി ചെയ്യുന്നത്
രാവിലെ കണ്ണുതുറന്ന ഉടനെ ജോലി ചെയ്യുന്ന ശീലം ചിലർക്കുണ്ട്. എന്നാൽ ഇത് അത്ര നല്ല ശീലമല്ല. വ്യക്തമായ ഒരു പദ്ധതിയോടെ നിങ്ങളുടെ ദിവസം ആരംഭിക്കുകയും ശ്രദ്ധാപൂർവമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും വേണം. അല്ലെങ്കിൽ, അമിത ജോലിഭാരം അനുഭവപ്പെടുകയും ഉത്പാദനക്ഷമത കുറയുകയും ചെയ്യും.
    വെറുംവയറ്റിൽ കാപ്പി കുടിക്കുന്നത്
ചിലർ രാവിലെ എഴുന്നേറ്റാൽ ഉടൻ വെറുംവയറ്റിൽ കാപ്പി കുടിക്കുന്ന ശീലക്കാരാണ്. ആരോഗ്യകരമായി ചെയ്യാൻ പാടില്ലാത്ത കാര്യമാണിത്. ഭക്ഷണത്തിനൊപ്പമല്ലാതെ, വെറുംവയറ്റിൽ കാപ്പി കുടിക്കുന്നത് അസിഡിറ്റി, അസ്വസ്ഥത, ഊർജ നഷ്ടം എന്നിവയ്ക്ക് കാരണമാകും. രാവിലെ ഒരു ഗ്ലാസ് വെള്ളംകുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നതാണ് നല്ലത്. പ്രഭാത ദിനചര്യയ്ക്കും വ്യായാമത്തിനും ശേഷം ഭക്ഷണം കഴിക്കുമ്പോൾ അതിനൊപ്പം കാപ്പിയോ ചായയോ കുടിക്കുന്നതാണ് നല്ലത്

Tags