'അങ്ങേയറ്റം ഹൃദയഭേദകം'; ജനനായകന്‍ ചോര്‍ന്നതിനെതിരെ പ്രതിഷേധിച്ച് മാധവന്‍
Apr 14, 2026, 12:58 IST
'ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. ഇത് അങ്ങേയറ്റം ഹൃദയഭേദകവും അസ്വസ്ഥത ഉളവാക്കുന്നതുമാണ്.
വിജയ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് 'ജനനായകന്‍'. ചിത്രം ചോര്‍ന്നതിനെതിരെ നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടന്‍ ആര്‍ മാധവനും ശക്തമായ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. 'ഹൃദയഭേദകവും അസ്വസ്ഥത ഉളവാക്കുന്നതുമാണ്' എന്നാണ് സൂര്യയുടെ പോസ്റ്റിനെ ചൂണ്ടികാണിച്ചു കൊണ്ട് മാധവന്‍ കുറിച്ചിരിക്കുന്നത്.
'ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. ഇത് അങ്ങേയറ്റം ഹൃദയഭേദകവും അസ്വസ്ഥത ഉളവാക്കുന്നതുമാണ്. ആളുകള്‍ എങ്ങനെയാണ് ഇതില്‍ നിന്ന് രക്ഷപ്പെടുന്നത്? ദയവായി ഈ സിനിമയില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും കഠിനാധ്വാനത്തെ ബഹുമാനിക്കുക. പൈറേറ്റഡ് പ്ലാറ്റ്‌ഫോമുകളില്‍ ഇത് കാണുന്നത് ഒഴിവാക്കുക'- മാധവന്‍ കുറിച്ചു.
.jpg)

