മൃദുലയ്ക്ക് സർപ്രൈസ് ഒരുക്കി യുവ കൃഷ്ണ

mrithu
ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരുപോലെ ഗുണകരമായ സാധനമാണിത്. ഇത് തന്നെയാണോ ഓര്‍ഡര്‍ ചെയ്തതെന്നായിരുന്നു സമ്മാനം കണ്ടപ്പോള്‍ മൃദുലയുടെ ചോദ്യം. കപ്പിള്‍ പില്ലോ ആയിരുന്നു യുവയുടെ സർപ്രൈസ് സമ്മാനം. 

 മൃദുല വിജയും യുവ കൃഷ്ണയും  മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളാണ്. തങ്ങളുടെ നിത്യ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെയും യുട്യൂബിലൂടെയും ആരാധകരുമായി ഇരുവരും പങ്കുവയ്ക്കാറുണ്ട്. 

തങ്ങളുടെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് യുവയും മൃദുലയും. വാലന്റൈൻസ് ഡേയ്ക്ക് നൽകാൻ കഴിയാതിരുന്ന സമ്മാനം ഇപ്പോൾ നൽകി മൃദുലയെ സർപ്രൈസ് ആക്കിയതിനെ കുറിച്ചാണ് യുവയുടെ വീഡിയോ. ഒരു ഭർത്താവും ഭാര്യക്ക് ഇതുവരെ നൽകാത്ത സമ്മാനം എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ.

ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരുപോലെ ഗുണകരമായ സാധനമാണിത്. ഇത് തന്നെയാണോ ഓര്‍ഡര്‍ ചെയ്തതെന്നായിരുന്നു സമ്മാനം കണ്ടപ്പോള്‍ മൃദുലയുടെ ചോദ്യം. കപ്പിള്‍ പില്ലോ ആയിരുന്നു യുവയുടെ സർപ്രൈസ് സമ്മാനം. 

ഭര്‍ത്താവിന്റെ കൈയ്യില്‍ ഭാര്യ കിടക്കുമ്പോള്‍ വേദന വരുന്നത് ഒഴിവാക്കാൻ സഹായിക്കുന്ന, ചേർന്ന് കിടക്കാൻ ഉപകാരപ്പെടുന്ന പില്ലോ ആണ് യുവ സമ്മാനിക്കുന്നത്.

Share this story