‘യൂത്ത്’ മാർച്ച് 19-ന് തിയേറ്ററുകളിലെത്തും

youthmovie

 തമിഴ് യുവതാരം കെൻ കരുണാസ് നായകനായും സംവിധായകനായും അരങ്ങേറ്റം കുറിക്കുന്ന ‘യൂത്ത്’ എന്ന ചിത്രത്തിലെ പുതിയ മ്യൂസിക് വീഡിയോ പുറത്തിറങ്ങി. ജി.വി. പ്രകാശ് കുമാർ സംഗീതം നൽകിയ “ലവ് സൊല്ലിട്ടാലേ” എന്ന വൈബ് ഡാൻസ് നമ്പറാണ് ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. കെൻ കരുണാസും ഈശ്വറും ചേർന്ന് വരികളെഴുതിയ ഈ ഗാനം ജി.വി. പ്രകാശും കെന്നും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ “മുട്ട കലക്കി” എന്ന ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിരുന്നു.

tRootC1469263">

സ്കൂൾ ജീവിതത്തിലെ പ്രണയവും സൗഹൃദവും പ്രമേയമാക്കിയുള്ള ഒരു ടീനേജ് റൊമാന്റിക് കോമഡി ഡ്രാമയാണ് ഈ ചിത്രം. 15 വയസുള്ള ഒരു കൗമാരക്കാരൻ തന്റെ സ്കൂൾ പഠനം അവസാനിക്കുന്നതിന് മുൻപ് യഥാർത്ഥ പ്രണയം കണ്ടെത്താൻ നടത്തുന്ന ശ്രമങ്ങളും അതിനിടയിലുണ്ടാകുന്ന വൈകാരിക നിമിഷങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. പ്രശസ്ത തമിഴ് നടൻ കരുണാസിന്റെ മകനായ കെൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. മലയാളി താരം അനിഷ്മ അനിൽകുമാറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

മലയാളത്തിന്റെ പ്രിയതാരം സുരാജ് വെഞ്ഞാറമൂട് കെൻ കരുണാസിന്റെ അച്ഛനായി ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്നത് ശ്രദ്ധേയമാണ്. ദേവദർശിനി ചേതൻ, പ്രിയാൻഷി യാദവ്, മീനാക്ഷി ദിനേശ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ദുല്‍ഖർ സൽമാന്റെ വേഫറെർ ഫിലിംസാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. പാർവത എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കറുപ്പയ്യ സി റാം, സുലോചന കുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച ‘യൂത്ത്’ മാർച്ച് 19-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

Tags