‘യൂത്ത്’ നാളെ തിയേറ്ററുകളിലെത്തും
തമിഴ് യുവതാരം കെൻ കരുണാസ് ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ‘യൂത്ത്’ എന്ന ചിത്രം മാർച്ച് 19-ന് ആഗോളതലത്തിൽ റിലീസ് ചെയ്യുന്നു. കെൻ കരുണാസ് തന്നെ നായകനായി എത്തുന്ന ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. ഒരു സ്കൂൾ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമയായി ഒരുങ്ങുന്ന ചിത്രം കൗമാരപ്രായത്തിലെ പ്രണയവും സൗഹൃദവുമാണ് പ്രമേയമാക്കുന്നത്. പ്രശസ്ത തമിഴ് ഹാസ്യതാരം കരുണാസിന്റെ മകനായ കെൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്.
tRootC1469263">മലയാളത്തിന്റെ പ്രിയതാരം സുരാജ് വെഞ്ഞാറമൂട് ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്നത് മലയാളി പ്രേക്ഷകർക്കും ആവേശം പകരുന്ന വാർത്തയാണ്. നായകൻ കെനിന്റെ അച്ഛൻ വേഷത്തിലാണ് സുരാജ് ചിത്രത്തിൽ അഭിനയിക്കുന്നത്. മലയാളി താരം അനിഷ്മ അനിൽകുമാറാണ് ചിത്രത്തിലെ നായിക. ദേവദർശിനി ചേതൻ, പ്രിയാൻഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. പതിനഞ്ചു വയസ്സുള്ള ഒരു കൗമാരക്കാരൻ തന്റെ സ്കൂൾ ജീവിതം അവസാനിക്കുന്നതിന് മുൻപ് യഥാർത്ഥ പ്രണയം കണ്ടെത്താൻ നടത്തുന്ന രസകരമായ ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
.jpg)


