ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് യഷിന്റെ 'ടോക്‌സിക്'; ആഗോള കളക്ഷന്‍ 140 കോടി കവിഞ്ഞു

Here’s how much Yash charged for the movie ‘Toxic’... Nayanthara’s remuneration is higher than Kiara’s.

യാഷ് നായകനായെത്തുന്ന 19ാമത്തെ ചിത്രമാണ് ടോക്‌സിക്.

തെന്നിന്ത്യന്‍ സൂപ്പര്‍താരം യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ടോക്‌സിക്. തിരുവോണ ദിനത്തില്‍ പുറത്തിറങ്ങിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് നേടുന്നത്. യഷും ഗീതു മോഹന്‍ദാസും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ആയിരുന്നു ചിത്രീകരിച്ചത്. കന്നഡ, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി ഭാഷകളില്‍ സിനിമ കാണാനാകും.

ഇപ്പോഴിതാ, ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ 140.75 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്ന് സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. പിരിയഡ് ഗ്യാങ്സ്റ്റര്‍ ചിത്രമാണ് ടോക്‌സിക്ക്. യാഷ് നായകനായെത്തുന്ന 19ാമത്തെ ചിത്രമാണ് ടോക്‌സിക്. കിയാര അദ്വാനി, നയന്‍താര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tags