ഇന്ത്യ ലോകകപ്പ് നേടിയാൽ ബീച്ചിലൂടെ നഗ്നയായി ഓടും ; തെലുങ്ക് നടി രേഖ ഭോജ്

വിശാഖപട്ടണം: ഏകദിന ലോകകപ്പ് ഇന്ത്യ നേടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് തെലുങ്ക് നടി രേഖ ഭോജ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു നടിയുടെ പ്രതികരണം. പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ നിരവധിയാളുകളാണ് നടിയെ വിമർശിച്ച് രംഗത്തെത്തുന്നത്.
നിരവധിയാളുകൾ പരിഹാസ കമെന്റുകളുമായും എത്തി. ശ്രദ്ധ പിടിച്ചുപറ്റാനുള്ള നടിയുടെ ശ്രമമാണിതെന്ന് ചിലർ കുറിച്ചു. പിന്നാലെ വിശദീകരണവുമായി നടി തന്നെയെത്തി. ഇന്ത്യൻ ടീമിനോടുള്ള ആരാധനയും സ്നേഹവുമാണ് താൻ പ്രകടിപ്പിച്ചതെന്ന് നടി വ്യക്തമാക്കി.
നവംബർ 19 ഞായറാഴ്ചയാണ് ലോകകപ്പ് ഫെെനൽ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ നേരിടും. സെമി ഫൈനലിൽ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. ദക്ഷിണാഫ്രിക്കയെയാണ് ഓസ്ട്രേലിയ സെമിയിൽ വീഴ്ത്തിയത്.