“ചരിത്രത്തിൽ ആദ്യമായി വനിതാ ദിനത്തിൽ പുരുഷന്മാർ ചാമ്പ്യന്മാരായിരിക്കുന്നു” ; സഞ്ജുവിനെ പുകഴ്ത്തി മല്ലിക സുകുമാരൻ

"For the first time in history, men have become champions on Women's Day"; Mallika Sukumaran praises Sanju

 ടി20 ലോകകപ്പ് ഫൈനലിലെ മലയാളി താരം സഞ്ജു സാംസണിന്റെ മിന്നും പ്രകടനത്തെ അഭിനന്ദിച്ച് നടി മല്ലിക സുകുമാരൻ. ലോകകപ്പിലെ ടോപ്പ് സ്കോററായി മാറിയ സഞ്ജുവിനെ ‘നമ്മുടെ ഹീറോ’ എന്ന് വിശേഷിപ്പിച്ച മല്ലിക, വിജയത്തിലെ ഒരു അപൂർവ്വതയും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. “ചരിത്രത്തിൽ ആദ്യമായി വനിതാ ദിനത്തിൽ പുരുഷന്മാർ ചാമ്പ്യന്മാരായിരിക്കുന്നു” എന്ന കൗതുകകരമായ നിരീക്ഷണമാണ് താരം നടത്തിയത്. സഞ്ജുവിൻ്റെ ഈ സ്വപ്നയാത്ര തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നും മല്ലിക കുറിച്ചു.

tRootC1469263">

സഞ്ജു സാംസണിന്റെയും ഇന്ത്യൻ ടീമിന്റെയും നേട്ടത്തിൽ മല്ലിക സുകുമാരൻ പ്രകടിപ്പിച്ച ആവേശം നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. “കേരളത്തിൻ്റെ മുത്തുകുടം കലക്കി” എന്നും “ഓരോ പുരുഷൻ്റെയും വിജയത്തിന് പിന്നിൽ കരുത്തുറ്റ ഒരു സ്ത്രീയുണ്ട്” എന്നും തുടങ്ങുന്ന നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നത്. മലയാളികൾക്ക് ഇരട്ടി മധുരം നൽകുന്നതാണ് സഞ്ജുവിൻ്റെ ഈ ലോകകപ്പ് പ്രകടനം. നിലവിൽ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്ന ‘പ്രകമ്പനം’ എന്ന ഹൊറർ ത്രില്ലറിലെ പ്രകടനത്തിന് പിന്നാലെയാണ് മല്ലികയുടെ ഈ കുറിപ്പും ചർച്ചയാകുന്നത്.

Tags