'വിത്ത് ലൗ' ഒ.ടി.ടിയിലേക്ക്

withlove

  അനശ്വര രാജൻ ചിത്രം 'വിത്ത് ലൗ' ഒ.ടി.ടി റിലീസിന് തയാറെടുക്കുന്നു. പ്രണയത്തോട് ഭയവും അരക്ഷിതാവസ്ഥയുമുള്ള 'സത്യശീലൻ' എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. സത്യശീലന്റെ സഹോദരി ഏർപ്പാട് ചെയ്യുന്ന ഒരു ബ്ലൈൻഡ് ഡേറ്റിൽ വെച്ച് അയാൾ മോനിഷയെ പരിചയപ്പെടുന്നു. സംസാരത്തിനിടയിൽ തങ്ങൾ രണ്ടുപേരും ഒരേ സ്കൂളിൽ പഠിച്ചവരാണെന്നും രണ്ടുപേർക്കും പാതിവഴിയിൽ മുറിഞ്ഞുപോയ പ്രണയകഥകൾ ഉണ്ടെന്നും അവർ തിരിച്ചറിയുന്നു.

tRootC1469263">

രണ്ടാമതൊരു ഡേറ്റിന് പോകുന്നതിന് പകരം, തങ്ങളുടെ പഴയ കാമുകരെ കണ്ടെത്തി അന്നത്തെ യഥാർത്ഥ വികാരങ്ങൾ തുറന്നുപറയാനുള്ള ഒരു യാത്രക്ക് ഇരുവരും തീരുമാനിക്കുന്നു. ഈ യാത്രയിൽ അവർക്ക് എന്ത് സംഭവിക്കുന്നു എന്നതാണ് സിനിമയുടെ പ്രമേയം. അഭിഷാൻ ജീവിന്തും അനശ്വര രാജനും പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം മാർച്ച് 6 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്ലിക്സ് തങ്ങളുടെ കാറ്റലോഗിൽ ചിത്രം ഔദ്യോഗികമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹരീഷ് കുമാർ, കാവ്യ അനിൽ, സച്ചിൻ നാച്ചിയപ്പൻ, ആർ.ജെ. ഡിംപിൾ കന്ന, സരൺ, ശരവണൻ, എം. ശശികുമാർ, കമലേഷ് ജഗൻ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. മദനാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സൗന്ദര്യ രജനീകാന്ത്, പാസിലിയൻ നസ്രത്ത്, മഹേഷ് രാജ് പാസിലിയൻ (സയൺ ഫിലിംസ് ആൻഡ് എം.ആർ.പി എന്റർടൈൻമെന്റ്) എന്നിവർ ചേർന്നാണ് നിർമാണം.

'എനിക്ക് ഇവരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. രണ്ടാമതൊന്ന് ആലോചിക്കാതെ ഞാൻ സമ്മതിച്ച ഒരേയൊരു ചിത്രമാണിത്. മദൻ എനിക്ക് പറഞ്ഞു തന്ന കഥ വളരെ ക്യൂട്ട് ആയിരുന്നു. അത് എന്നെ ഒരുപാട് ചിരിപ്പിച്ചു. സിനിമ പൂർത്തിയാക്കിയ ശേഷം, അത് കണ്ടപ്പോൾ, ഇതൊരു മനോഹരമായ പ്രണയകഥയാണെന്ന് എനിക്ക് തോന്നി' അനശ്വര പറഞ്ഞു.

Tags